നാരങ്ങ അച്ചാർ കൂടുതൽ കാലം ഇരിക്കാനും കൂടുതൽ രുചി ആകാനും ഇതുപോലെ തയ്യാറാക്കിയാൽ മതി. | Making White Lemon Pickle

Making White Lemon Pickle : വെളുത്ത നാരങ്ങ അച്ചാർ നിങ്ങൾക്ക് കഴിക്കണോ എന്നാൽ ഇതുപോലെ തയ്യാറാക്കിയാൽ മതി. എങ്ങനെയാണ് ഈ നാരങ്ങ അച്ചാർ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യമുള്ള നാരങ്ങാ നാല് കഷണങ്ങളാക്കി മുറിച്ച ഒരു പാത്രത്തിലേക്ക് വയ്ക്കുക.

അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് 4 ടീസ്പൂൺ നല്ലെണ്ണ ഒഴിച്ച് കൊടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ശേഷം 10 വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ആവശ്യമായ പച്ചമുളക് ചേർത്ത് നല്ലതുപോലെ മൂപ്പിച്ച് എടുക്കുക.

ശേഷം കുറച്ച് കറിവേപ്പിലയും അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന നായികയും ചേർത്ത് ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക നാരങ്ങ നല്ലതുപോലെ വേവിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്തു കൊടുത്ത് 3 ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ആ വേണമെങ്കിൽ അടച്ചുവെച്ച് വേവിക്കാവുന്നതാണ് നാരങ്ങ നല്ലതുപോലെ തന്നെ വാടി വെന്തു വരണം. ശേഷം അതിലേക്ക് 4 ടീസ്പൂൺ വീനാഗിരിയും ചേർത്തു കൊടുത്ത് പകർത്തി വയ്ക്കാവുന്നതാണ് ചൂടാറിയതിനു ശേഷം ഒരു ചില്ല് പാത്രത്തിൽ എടുത്തു വയ്ക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് കേടുവരാതെ ഇരിക്കുന്നതായിരിക്കും. നാരങ്ങ അച്ചാർ എല്ലാവരും ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. Credit : Shamees Kitchen

2 thoughts on “നാരങ്ങ അച്ചാർ കൂടുതൽ കാലം ഇരിക്കാനും കൂടുതൽ രുചി ആകാനും ഇതുപോലെ തയ്യാറാക്കിയാൽ മതി. | Making White Lemon Pickle

Leave a Reply

Your email address will not be published. Required fields are marked *