റയാന്റെ പിറന്നാൾ ആഘോഷമാക്കി ഫഹദും നസ്രിയയും!ഒത്തുകൂടി കുടുംബം. | Ryan’s Birthday Was Celebrated.

Ryan’s Birthday Was Celebrated : പ്രേക്ഷകർക്ക് പ്രിയപ്പെട്ട താര ദമ്പതിമാരിൽ ഒന്നാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ഏറെ ആകാംക്ഷയാണ് ആരാധകർക്ക് ഉള്ളത്. മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച രണ്ടു വ്യക്തികൾ ആണ് ഫഹദ് ഫാസിലും നസ്രിയയും. ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലേക്ക് കടന്നു വരുന്നത് അന്ന് തൊട്ടേ പ്രേക്ഷകർ അവരുടെ അനുജത്തിയെ പോലെ ആണ് നസ്രിയയെ കാണുന്നത്. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ആണ് ഫഹദ് ഫാസിൽ സിനിമലോകത്തേക്ക് വരുന്നത്.

ആദ്യ ചിത്രത്തിന് ശേഷം ഒരു നീണ്ട ഇടവേള എടുത്ത ഫഹദ് പിന്നീട് മലയാള സിനിമയിൽ സജീവമാവുകയായിരുന്നു.സോഷ്യൽ മീഡിയകളിൽ സജീവമായ താരമാണ് നസ്രിയ. ഫഹദിന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ല. എന്നാലും നസ്രിയ വഴി ഫഹദിന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ അറിയാറുണ്ട്. ഇപ്പോൾ വൈറൽ ആകുന്നത്.

തങ്ങളുടെ കുടുംബത്തിലെ ഒരു പിറന്നാളിന്റെ ദൃശ്യങ്ങൾ ആണ് നസ്രിയ പങ്കുവെച്ചത്. ഫഹദിന്റെ സഹോദരി ആയ അഹമ്മദാ ഫാസിലിന്റെ മൂത്ത മകൻ റയാന്റെ ജന്മദിനാഘോഷത്തിലാണ് കുടുംബം മുഴുവൻ ഒത്തുകൂടിയത്. ഫാസിലും ഫർഹാനും നസ്രിയയും നസ്രിയയുടെ കുടുംബവും എല്ലാം പരിപാടിയിൽ പങ്കെടുത്തു. നസ്രിയ ഇതിനുമുമ്പും റയാനോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ റയാൻ അന്ന് കുഞ്ഞായിരുന്നു.ഫാസിൽ കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടി ആണ് റയാൻ.

അതുകൊണ്ട് തന്നെ വലിയ ആഘോഷം ആയിരുന്നു നടന്നത്. സൂപ്പർ ഹീറോ തീമിൽ ആയിരുന്നു റയാന്റെ ജന്മദിനാഘോഷം ഒരുങ്ങിയത്. തന്റെ നിക്കോൺ കാമറയുമായി കുടുംബത്തിന്റെ സന്തോഷനിമിഷങ്ങൾ പകർത്തുന്ന ഫഹദിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ഫഹദിന്റെയും നസ്രിയയുടെയും കുടുംബാംഗങ്ങൾ ഒത്തുകൂടിയ ചടങ്ങ് വലിയ ആഘോഷം ആയിരുന്നു.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *