Reduce Lip darkness : ചുണ്ടുകൾക്ക് കറുപ്പ് നിറം ഉണ്ടാവുക എന്ന് പറയുന്നത് ഒരു വലിയ സൗകര്യപ്രശ്നം തന്നെയാണ് പലർക്കും അവരുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുവാൻ അതിലൂടെ കഴിയും.ഇന്ന് പറയാൻ പോകുന്നത് ഇത്തരത്തിൽ ചുണ്ട് കറുപ്പ് നിറം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് അത് മാറ്റിയെടുക്കാൻ വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു എളുപ്പമാർഗത്തെപ്പറ്റിയാണ്.ഈ പറയുന്ന രീതിയിൽ നിങ്ങൾ ചെയ്യുകയാണെങ്കിൽ ഉറപ്പായും നിങ്ങളുടെ ചുണ്ടിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറി കിട്ടുന്നതായിരിക്കും.
ഒന്നാമത്തെ കാരണം എന്ന് പറയുന്നത് പുകവലിയാണ് പുകവലി ഉള്ള ആളുകൾക്ക് ചുണ്ടുകൾ കറുത്തിരിക്കും അത് മാറ്റാൻ ഒരു മാർഗ്ഗമേയുള്ളൂ പുകവലി നിർത്തുക. ആദ്യമേ ചെയ്യേണ്ടത് ചുണ്ടുകൾക്ക് ഒരു സ്ക്രബ്ബ് വാഷിംഗ് ആണ്. അതിനുവേണ്ടി ഒരു ടീസ്പൂൺ തേൻ എടുത്ത് അര ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കി യോജിപ്പിച്ച് ചുണ്ടിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ചെറിയ രീതിയിൽ മസാജ് ചെയ്തു കൊടുക്കുകയും വേണം വളരെ ചെറിയ രീതിയിൽ മാത്രം ഒരു പത്ത് പതിനഞ്ച് മിനിറ്റോളം മസാജ് ചെയ്യുക.
ഇത് കൂടുതൽ ചുണ്ടുകൾ സോഫ്റ്റ് ആകാനും എന്തെങ്കിലും തരത്തിലുള്ള അഴുക്കുകൾ ഉണ്ടെങ്കിൽ പോകാനും കറുപ്പ് നിറത്തില്ലാതാക്കാനും സഹായിക്കും. അതിനുശേഷം ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് മിക്സ് ചെയ്യുക ഇത് നിങ്ങൾ ചുണ്ടിൽ തേച്ചുപിടിപ്പിക്കുക.
ഒരു മണിക്കൂർ നേരത്തേക്ക് തേച്ചു വയ്ക്കണം എന്നതാണ്. ഇത് നശിച്ചുപോയ കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. അതിനുശേഷം കഴുകി വൃത്തിയാക്കുക അതുകഴിഞ്ഞ് ഒരു ടീസ്പൂൺ ഗ്ലിസറിനും ഒരു ടീസ്പൂൺ റോസ് വാട്ടറും കൂടി മിക്സ് ചെയ്തതിനു ശേഷം ഒരു ഓയിൽ പോലെ തേച്ചുപിടിപ്പിക്കുക. ഇത് ചുണ്ടുകൾക്ക് സംരക്ഷണം നൽകുന്നതായിരിക്കും. ഇതേ രീതിയിൽ കുടങ്ങാതെ നിങ്ങൾ ഒരു 15 ദിവസം ചെയ്യുകയാണെങ്കിൽ ചുണ്ടിലെ കറുപ്പ് നിറമെല്ലാം തന്നെ മാഞ്ഞു പോകുന്നതായിരിക്കും.