Kalyani Priyadarshan Shared a New Picture : ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ മുൻനിര നായികമാരിൽ ഒരാളായി തീർന്ന താരമാണ് കല്യാണി. ദുൽഖർ സൽമാന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിലേക്ക് കല്യാണി പ്രിയദർശൻ കടന്നുവരുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വച്ച കല്യാണിയെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. അതിനുശേഷം ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ വിജയമായിരുന്നു. മരക്കാർ, ഹൃദയം, തല്ലുമാല ഈ സിനിമ എല്ലാം തന്നെ വലിയ വിജയമാണ് വെള്ളിത്തിരയിൽ തീർത്തത്.
സോഷ്യൽ മീഡിയകളിലും സജീവമാണ് താരം. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി. സിനിമ കുടുംബത്തിൽ നിന്നുമാണ് കല്യാണി വരുന്നത്. കല്യാണിയുടെ സഹോദരൻ സിദ്ധാർത്ഥ് ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വി എഫ് എക്സ് നിർമിച്ചത്. ഇപ്പോൾ ആരാധകർക്ക് ഓണാശംസകൾ നേർന്നുകൊണ്ട് കല്യാണി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഓണക്കസവിൽ അതീവ സുന്ദരി ആയിട്ടാണ് കല്യാണി പ്രത്യക്ഷപ്പെട്ടത്.
നടി പൂർണിമയുടെ പ്രാണ എന്ന കോസ്റ്റ്യൂം ഡിസൈനിൽ നിന്നാണ് കല്യാണിക്കു വേണ്ടിയുള്ള ചുരിദാർ ഒരുക്കിയത്. രണ്ടു കൈകളിൽ നിറയെ സ്വർണ്ണ നിറത്തിലുള്ള കുപ്പിവള അണിഞ്ഞാണ് കല്യാണിയുടെ പുതിയ ഫോട്ടോ ഷൂട്ട്.മുടിയിൽ മുല്ലപ്പൂവും ചൂടി കാതിൽ ജിമിക്കിയും അണിഞ്ഞ തനി മലയാളി സ്റ്റൈലിലാണ് കല്യാണി പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ ഇപ്പോൾ.
കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് ഹൃദയത്തിന്റെ നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യന്റെ നിശ്ചയത്തിന് കല്യാണി എത്തിയത് സോഷ്യൽ മീഡിയകൾ ആഘോഷമാക്കിയിരുന്നു. അത്തരത്തിൽ ഏറ്റെടുക്കുകയാണ് പുതിയ ചിത്രങ്ങളും ഇപ്പോൾ. എല്ലാവർക്കും ഓണാശംസകൾ നേർന്നുകൊണ്ടാണ് കല്യാണിയുടെ പുതിയ ചിത്രങ്ങൾ. നിരവധി പേരാണ് ഇഷ്ടതാരത്തിന് ഓണാശംസകളുമായി എത്തിയത്.
View this post on Instagram