ഇന്നത്തെ തലമുറ നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് അമിതഭാരം അഥവാ പൊണ്ണത്തടി. മാറുന്ന ജീവിതശൈലിയിലൂടെ കുട്ടികൾ മുതൽ പ്രായമായവർ വരെ ഇതുകൊണ്ട് ബുദ്ധിമുട്ടുന്നു. ജീവിത. നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. പലതരത്തിലുള്ള ശാരീരിക മാനസിക പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാവുന്നുണ്ട്. ആഹാരം വാരിവലിച്ച് കഴിക്കുന്നത് കൊണ്ട് മാത്രമല്ല പൊണ്ണത്തടി ഉണ്ടാവുന്നത് ആ കഴിക്കുന്ന ആഹാരം.
മുഴുവനായി ദഹിക്കാനുള്ള മെറ്റാബോളിക് പ്രവർത്തനങ്ങൾ ശരീരത്തിൽ നടക്കാത്തത് കൊണ്ടാണ്. ചിട്ടയായ വ്യായാമത്തിലൂടെ മെറ്റാബോളിസം വർദ്ധിപ്പിക്കാനും പൊണ്ണത്തടി ഇല്ലാതാക്കാനും സാധിക്കും. അമിത ഭാരം മൂലം ഹൃദയാഘാതം വൃക്കാ രോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. അമിതഭാരമുള്ള സ്ത്രീകൾക്ക് ആർത്തവ പ്രശ്നങ്ങളും വന്ധ്യതയുടെ സാധ്യതയും കൂടുതലാണ്.
അമിതവണ്ണം മാനസികാരോഗ്യത്തെയും ബാധിക്കുന്നു അവർ നിശബ്ദമായി വിഷാദരോഗം അനുഭവിക്കുന്നു. രോഗരഹിതമായ ജീവിതം നയിക്കാൻ ശരീരഭാരം ആരോഗ്യപരമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. കൃത്യമായ ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും ഭാരം കുറയ്ക്കാൻ സാധിക്കും. പ്രകൃതിദത്തമായ രീതിയിൽ ചില ഒറ്റമൂലികകളും വീട്ടുവൈദ്യങ്ങളും ഇതിനെ സഹായിക്കുന്നു.
ആരോഗ്യത്തിന് സഹായിക്കുന്ന ഒരു അടുക്കളക്കൂട്ടാണ് ഉലുവ. ആരോഗ്യ സൗന്ദര്യ മുടി സംരക്ഷണത്തിന് ഉലുവ ഉപയോഗിക്കാം. ഏറെ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട് വയറിൻറെ ആരോഗ്യത്തിന് സഹായിക്കുന്നത് കൊണ്ടുതന്നെ തടി കുറയ്ക്കാൻ ഉലുവ ഉപയോഗിക്കാവുന്നതാണ്. തലേന്ന് വെള്ളത്തിലിട്ട് വെച്ച ഉലുവ കാലത്ത് കുടിക്കാവുന്നതാണ്. എങ്ങനെ എത്ര അളവിൽ ഉപയോഗിക്കണമെന്ന് കൃത്യമായി അറിയണം അല്ലെങ്കിൽ ഗുണത്തേക്കാളും കൂടുതൽ ദോഷം ചെയ്യും. കൂടുതൽ അറിയാനായി വീഡിയോ കാണുക.