ഓണം മെയ്ക്കോവറിൽ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് നടി പൂർണിമ ഇന്ദ്രജിത്. | Actress Purnima Indrajith Shared New Pictures.

Actress Purnima Indrajith Shared New Pictures : പൂർണിമയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പൂർണിമ ഇന്ദ്രജിത്ത്. അതുമാത്രമല്ല മലയാള സിനിമയിലെ പ്രിയപ്പെട്ട താര കുടുംബത്തിലെ ഒരു അംഗവുമാണ് പൂർണിമ ഇന്ദ്രജിത്ത്. സിനിമാതാരം ഇന്ദ്രജിത്തിന്റെ ഭാര്യയാണ് പൂർണിമ. ഇപ്പോൾ സിനിമകളിൽ സജീവമല്ലെങ്കിലും ഒരുകാലത്ത് മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു പൂർണിമ. സിനിമയിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഒരു സംരംഭകയായും ഡിസൈനറായി എല്ലാം തിളങ്ങുന്ന താരമാണ് പൂർണിമ.

പൂർണിമ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾക്ക് സിനിമ മേഖലയിലും അല്ലാതെയും നിരവധി ആരാധകരാണ് ഉള്ളത്. പ്രാണ എന്നാണ് പൂർണിമയുടെ സംരംഭത്തിന്റെ പേര്. നിരവധി പേരാണ് പ്രാണയുടെവസ്ത്രങ്ങൾ ധരിച്ച് ഈ ഓണത്തിന് ഫോട്ടോഷൂട്ട് നടത്തിയത്. ഇപ്പോൾ താൻ തന്നെ ഡിസൈൻ ചെയ്ത വസ്ത്രത്തിൽഫോട്ടോ ഷൂട്ട് നടത്തി തിളങ്ങുകയാണ് പൂർണിമ. ഒരുപാട് ഫോളോവേഴ്സ് സോഷ്യൽ മീഡിയയിൽ ഉള്ള താരമാണ് പൂർണിമ ഇന്ദ്രജിത്ത്. അതുകൊണ്ടുതന്നെ താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറ്.

ഇത്തരത്തിൽ പുതിയ ചിത്രങ്ങളും ഏറ്റെടുക്കുകയാണ്സോഷ്യൽ മീഡിയ പ്രേക്ഷകർ ഇപ്പോൾ.കറുപ്പ് ബ്ലൗസും സെറ്റ് മുണ്ടും ധരിച്ചാണ് വീഡിയോയിൽ പൂർണിമ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അവതാരകരായി മലയാളികൾക്ക് മുഴുവൻ സുപരിചിതരായ രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും ചേർന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. മേക്കപ്പുകൾ അധികം ഇല്ലാതെ സിമ്പിൾ ആയി ആണ് പൂർണിമ പ്രത്യക്ഷപ്പെട്ടത്. വെള്ള സെറ്റ് സാരിയിൽ ആണ് രണ്ടാമത്തെ ചിത്രങ്ങൾ പങ്കുവെച്ചത്. ഓണത്തിന്റെ ഭാഗമായിട്ടാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

പ്രാണയുടെ തന്നെ വസ്ത്രങ്ങൾ ധരിച്ചാണ് പൂർണിമ എത്തിയത്. ഒത്തിരി പേരാണ് ഓണാശംസകളുമായി എത്തുന്നത്. കുറേക്കാലംസിനിമയിൽ അഭിനയിക്കാതിരുന്ന പൂർണിമയുടെ വലിയ തിരിച്ചുവരമായിരുന്നു വൈറസ് എന്ന സിനിമ. ചിത്രത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഒരു അഭിനേതാവ് എന്നതിലുപരി മികച്ച അവതാരികയായും ടെലിവിഷൻ രംഗത്ത് തിളങ്ങി നിന്നിരുന്ന വ്യക്തി ആണ് പൂർണിമ. നിരവധി പേരാണ് താരത്തിനു ഓണാശംസകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *