റസിയ ഇപ്പോഴും പഴയ പോലെ തന്നെ!ഓണം ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ. | Razia Shares Onam Celebration Picture.

Razia Shares Onam Celebration Picture : മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് രാധിക. ഒരു പിടി നല്ല വേഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച വ്യക്തിയാണ് രാധിക. കുറച്ചുകാലമായി സിനിമയിൽ സജീവമല്ലാത്ത രാധിക ഇപ്പോൾ വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ആയിഷ എന്ന ചിത്രത്തിൽ മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്കൊപ്പമാണ് അഭിനയിക്കുന്നത്. ഒരുകാലത്ത് മലയാളികളുടെ മുഴുവൻ ഇഷ്ടതാരമായിരുന്നു രാധിക. 1993 ൽ മോഹൻലാൽ നായകനായ വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് രാധിക മലയാള സിനിമയിലേക്ക് കാലെടുത്തു വെക്കുന്നത്.

പിന്നീട് ജയറാം നായകനായ വൺമാൻഷോ എന്ന ചിത്രത്തിൽ ജയറാമിന്റെ സഹോദരിയായി മലയാളി പ്രേക്ഷകർക്കിടയിൽ താരം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഒരു ദീർഘമായ ഇടവേളയായിരുന്നു. മിനിസ്ക്രീനിലും ഇടവേളകളിൽ താരം തിളങ്ങി നിന്നിരുന്നു. എന്നാൽ രാധികയെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്നത് താരം ചെയ്ത റസിയ എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ്.

ലാൽ ജോസ് സംവിധാനം ചെയ്ത പുറത്തിറങ്ങിയ മനോഹരമായ ഒരു ക്യാമ്പസ് ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. പൃഥ്വിരാജ് ഇന്ദ്രജിത്ത് ജയസൂര്യ കാവ്യ മാധവൻ നരേൻ തുടങ്ങിയ ഒട്ടനവധി താരങ്ങൾ ഒത്തുചേർന്ന സിനിമയായിരുന്നു ക്ലാസ്മേറ്റ്സ്. ഈ സിനിമയിലൂടെ ഒട്ടേറെ താരങ്ങളുടെ തല വരയാണ് തെളിഞ്ഞത്. ഇതിൽപ്രേക്ഷകർ ഇന്നും സ്നേഹത്തോടെ റസിയ എന്ന് വിളിക്കുന്ന രാധികയാണ് ഇപ്പോൾ പുതിയ ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്.

ഓണം പ്രമാണിച്ച് ആണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്. കയ്യിൽ പൂക്കൂടയും പിടിച്ച് സാരിയും അണിഞ്ഞ് ഇരിക്കുന്ന ചിത്രങ്ങളാണ് രാധിക പങ്കുവെച്ചത്. ഇപ്പോഴും പഴയ റസിയയെപ്പോലെ ഉണ്ടെന്നാണ് ആരാധകർ ചിത്രത്തിനടിയിൽ പറയുന്നത്.ഓണാശംസകൾ നേർന്നു കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *