നടൻ ജയറാമിന്റെ കുടുംബ ചിത്രത്തിൽ കാളിദാസ് ചേർത്ത് പിടിച്ചിരിക്കുന്ന പെൺകുട്ടി ആരെന്ന് അന്വേഷിച്ച് പ്രേക്ഷകർ.? | Family Photo Shared In Kalidhas.

Family Photo Shared In Kalidhas : മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന താര കുടുംബമാണ് ജയറാമിന്റെത്. സിനിമയ്ക്ക് അകത്തും പുറത്തും ജയറാമും പാർവതിയും കേരളക്കാരുടെ പ്രിയ താര ജോടികൾ ആണ്. വിവാഹശേഷം സിനിമ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ് പാർവതി. എന്നാൽ ജയറാം ഇപ്പോഴും സിനിമകളിൽ സജീവമായി തന്നെ തുടരുന്നു. ഇരുവരുടെയും മകനായ കാളിദാസും സിനിമ മേഖലയിൽ ചൂടുറപ്പിച്ചു. ജയറാമിന്റെ ഒപ്പം നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചെങ്കിലും ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് പൂമരം എന്ന സിനിമയിലൂടെ കാളിദാസ് ഒരു തിരിച്ചുവരവ് നടത്തുന്നത്.

തുടർന്ന് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകൾ ചെയ്ത് പ്രേക്ഷകശ്രദ്ധ നേടി. കഴിഞ്ഞ ദിവസങ്ങളിലാണ് ജയറാമിന്റെയും പാർവ്വതിയുടെയും മുപ്പതാം വിവാഹ വാർഷികം ആഘോഷിച്ചത്. സമൂഹ മാധ്യമങ്ങളിൽ അധികം സജീവമല്ലാത്ത പാർവതിയുടെയും ജയറാമിന്റെയും വിശേഷങ്ങൾ മക്കളായ കാളിദാസനും മാളവികയും വഴിയാണ് ആരാധകർ അറിയുന്നത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബം ആയതുകൊണ്ട് തന്നെ ചെറിയ വാർത്തകൾ പോലും വലിയ ജനശ്രദ്ധ ആകർഷിക്കാറുണ്ട്. ഇപ്പോൾ ഇതാ കഴിഞ്ഞ ദിവസങ്ങളിൽ ഓണത്തിനോട് അനുബന്ധിച്ച് പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ചർച്ച ആക്കിയിരിക്കുന്നത്. താര കുടുംബത്തിന്റെ ചിത്രത്തിൽ ജയറാമിനും പാർവതിക്കും ഒപ്പം കാളിദാസ് ഒരു പെൺകുട്ടിയോട് ചേർന്നിരിക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

ഓണത്തിന് അതിന് അതിഥിയായി വന്നത് കാളിദാസന്റെ കാമുകിയാണോ? എന്നും കുടുംബത്തിലെ ഏതെങ്കിലും ആളാണോ? എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങൾ. മോഡലിംഗ് രംഗത്ത് സജീവമായ തരണി കലിംഗരയ്യർ ആണ് ചിത്രത്തിൽ. ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് അതുകൊണ്ട് താര കുടുംബത്തിന്റെ ഒപ്പം ഓണം ആഘോഷിക്കാൻ എത്തിയതാണ് തരിണി. ഇവരുടെയും കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Kalidas Jayaram (@kalidas_jayaram)

Leave a Reply

Your email address will not be published. Required fields are marked *