ഹൃദയം സിനിമക്ക് പ്രണവിന് ലാലേട്ടൻ കൊടുത്തത്., പ്രണവിനെ കുറിച് പറഞ്ഞ് മോഹൻലാൽ…

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. തന്റെ അഭിനയത്തിലൂടെ ആരാധകരെ മാസ്മരിക ലോകത്തിലേക്ക് കൊണ്ടുപോകുവാൻ ലാലേട്ടന് സാധിക്കും. അത്രമാത്രം പൂർണ്ണതയോട് കൂടിയിട്ടാണ് താരം തന്റെ ഓരോ കഥാപാത്രങ്ങൾക്കും ജീവൻ നൽകുന്നത്. ഇപ്പോഴിതാ താര രാജാവിന്റെ പിന്നാലെ താര പുത്രനും സിനിമ മേഖലയിൽ സജീവമായി തുടരുന്നു. ഒന്നാമൻ, പുനർജനി എന്നീ സിനിമകളിൽ ബാലതാരമായി വന്നെങ്കിലും പിന്നീട് സിനിമ മേഖലകളിൽ നിന്ന് ഒരു നീണ്ട ഇടവേളയാണ് പ്രണവ് എടുത്തത്.

തുടർന്ന് ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന സിനിമയിലൂടെ പ്രണവ് തന്റെ രണ്ടാം വരവ് നടത്തി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയാണ് പ്രണവിന്റെ ഏറ്റവും പുതിയതായി ഇറങ്ങിയ സിനിമ. മലയാളികൾക്കിടയിൽ നിന്നും വൻ പ്രതികരണങ്ങളാണ് ഹൃദയം സിനിമയിൽ നിന്നും പ്രണവിന് ലഭിച്ചത്.

ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ആരാധകരുടെ മനം കവരാൻ താരത്തിന് സാധിച്ചു. പ്രണവിനെ പിന്നാലെ മകൾ ആയ വിസ്മയയും എഴുത്തിലൂടെ തന്റെ കഴിവുകൾ തെളിയിച്ചു മുന്നേറി കൊണ്ടിരിക്കുകയാണ്. ലാലേട്ടൻ തന്റെ അഭിമുഖത്തിനിടയിലാണ് മക്കളായ പ്രണവിനെ കുറിച്ചും വിസ്മയയെ കുറിച്ചും ഈ പ്രകാരം പറയുന്നത്.

സിനിമയിൽ അഭിനയിക്കാൻ അധികം താല്പര്യമുള്ള ആളല്ല പ്രണവ് എന്നും മറ്റുള്ളവരുടെ നിർബന്ധപ്രകാരമാണ് ആദ്യ സിനിമയിൽ അഭിനയിച്ചത് എന്നും ലാലേട്ടൻ പറയുന്നു. ഹൃദയം സിനിമ ഹിറ്റ് ആയപ്പോൾ എന്ത് സമ്മാനമാണ് കൊടുത്തത് എന്ന് ചോദിച്ചപ്പോൾ എന്റെ ഹൃദയം കൊടുത്തു എന്നാണ് ലാലേട്ടൻ പറഞ്ഞത്. സ്വതന്ത്രമായി സഞ്ചരിക്കാൻ ആഗ്രഹമുള്ള ആളാണ് സിനിമയിൽ അഭിനയിക്കാൻ അധികം ആഗ്രഹമില്ലെന്നും, പ്രണവിന് കുറച്ച് സമയം വേണമെന്നും ലാലേട്ടൻ പറയുന്നു. താര കുടുംബത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *