യൂറോപ്യൻ യാത്ര ചിത്രങ്ങൾ പങ്കുവെച്ച് പ്രണവ്.!! താരത്തിന്റെ കാർവാൻ കണ്ട് ഞെട്ടി ആരാധകർ..

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരപുത്രന്മാരിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. താര പുത്രൻ എന്നതിലുപരി മലയാള സിനിമ മേഖലയിൽ ചുരുങ്ങിയ കാലയളവിൽ തന്നെ തന്റേതായ സ്ഥാനം കണ്ടെത്തി. ഒരു നടൻ എന്ന നിലയിലും താര പുത്രൻ എന്ന് നിലയിലും യാതൊരുവിധ താര ജാഡയോ അഹങ്കാരമോ ഇല്ലാതെ മറ്റുള്ളവരിൽ നിന്നും വളരെയധികം വ്യത്യസ്തനായ് ജീവിക്കുന്ന ആളാണ് പ്രണവ്. സിനിമകളിൽ അഭിനയിക്കുന്നതിനേക്കാൾ ഏറെ യാത്രകളെ പ്രണയിച്ച് ലളിതമായ ഒരു ജീവിതം നയിക്കാൻ ആണ് പ്രണവ് ഇഷ്ടപ്പെടുന്നത്.

അതുകൊണ്ടു തന്നെ മലയാളികൾ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയാണ് താരം ഏറ്റവും പുതിയതായി ചെയ്തത്. ബാലതാരമായി പ്രേക്ഷകർക്കും മുമ്പിൽ ആദ്യം വന്നെങ്കിലും പിന്നീട് സിനിമ മേഖലയിൽ നിന്നും തീർത്തും ഒഴിഞ്ഞുമാറി. ഒരു നീണ്ട ഇടവേളക്ക് ശേഷം ആദി എന്ന സിനിമയിലൂടെയാണ് പ്രണവ് വീണ്ടും തന്റെ അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വരവ് നടത്തുന്നത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. താരം സഞ്ചരിക്കുന്ന കാർവാൻ കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ. പ്രണവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി തന്നെയാണ് ആരാധകരുമായി ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. താരം സഞ്ചരിക്കുന്ന വാഹനത്തിന്റെ തുറന്നിട്ട പിൻഭാഗമാണ് ചിത്രത്തിൽ.

അതിലേക്ക് നോക്കുമ്പോൾ പാത്രങ്ങൾ, ഷൂസ്, ടൌൽ തുടങ്ങി നിരവധി സാധനങ്ങളോടുകൂടിയുള്ള വാഹനമാണത്. സഹസികത ഒരുപാട് ഇഷ്ടപ്പെടുന്ന താരം ഇതിനുമുമ്പും തന്റെ യാത്രകളുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ ഈ ജീവിതരീതി തന്നെയാണ് മറ്റുള്ളവരിൽ നിന്നും പ്രണവിനെ വേർതിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ അടുത്ത സിനിമയിലേക്കുള്ള താരത്തിന്റെ മടങ്ങി വരവിനായി ഏറെ ആകാംക്ഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)

Leave a Reply

Your email address will not be published. Required fields are marked *