സർപ്രൈസ് ഒരുക്കി സൗഭാഗ്യ.!! സന്തോഷത്തിൽ അർജുൻ., ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാളികൾക്ക് ഒരുപാട് സുപരിചിതമായ താര കുടുംബമാണ് സൗഭാഗ്യയുടെയും അർജുന്റെയും. സോഷ്യൽ മീഡിയകളിൽ സജീവമായ ഈ താരജോഡികൾ എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാൻ സമയം കണ്ടെത്തുന്നത്. അർജുന്റെയും മകളായ സുദർശനയുടെ വരവോട് കൂടി കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ് ഈ കുടുംബം. സുദർശന മോളുടെ കുട്ടിക്കുറുമ്പുകളും കുസൃതികളും.

രസകരമായ നിമിഷങ്ങളും കാണാൻ നിരവധി പേരാണ് എത്തുന്നത്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിന്റെ ചെറിയ വാർത്തകൾ പോലും മലയാളികൾ ശ്രദ്ധിക്കാറുണ്ട്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം നടന്നത്. മലയാളികൾ ഏറെ ആഘോഷമാക്കിയിരുന്ന ഒന്നായിരുന്നു ഇവരുടെ വിവാഹം. ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകർ ഇരുകയും നീട്ടിയാണ് അർജുനെ മലയാളികൾ സ്വീകരിച്ചത്. ഇന്നിതാ അർജുൻ ശേഖരന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സൗഭാഗ്യയാണ് അർജുന് വേണ്ടി ബർത്ത് ഡേ സർപ്രൈസ് ഒരുക്കിയത്. സുദർശന മോളുടെ അച്ഛനായുള്ള ആദ്യത്തെ ബർത്ത് ഡേ ആണ്. അതുകൊണ്ടുതന്നെ “ഹാപ്പി ഫസ്റ്റ് ബർത്ത് ഡേ being my dady ” എന്നാണ് കൊടുത്തിരിക്കുന്നത്. ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും കൂടിയാണ് അർജുന്റെ പിറന്നാൾ ആഘോഷിച്ചിച്ചത്. പിറന്നാൾ സമ്മാനമായി അർജുൻ തന്റെ മകൾ ജനിച്ചപ്പോൾ ഉമ്മ കൊടുക്കുന്ന ചിത്രമാണ് സൗഭാഗ്യ നൽകിയത്.

എപ്പോഴും സർപ്രൈസ് കൊടുക്കുമ്പോൾ കുളമാകറാണ് പതിവ് എന്നും സൗഭാഗ്യ പറയുന്നു. താരം ഒറ്റക്കാണ് പിറന്നാളിന് വേണ്ടിയുള്ള കാര്യങ്ങൾ എല്ലാം ചെയുന്നത്. സുദർശനയെ ഒപ്പം പിടിച്ചാണ് അർജുൻ കേക്ക് മുറിക്കുന്നതും പിറന്നാൾ ആഘോഷിക്കുന്നതും. നിരവധി പേരാണ് താരത്തിന് ആശംസകളും ആയി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *