വാപ്പക്ക് ഒപ്പം എത്തി മകൻ.! ചിത്രങ്ങൾ പങ്കുവെച്ച് ഷാനവാസ്; ഞെട്ടലോടെ ആരാധകർ…

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് പരിചിതനായി മാറിയ നടനാണ് ഷാനവാസ്. കുങ്കുമപ്പൂവ് എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആണ് മലയാളികൾക്കു മുമ്പിൽ ആദ്യമായ് ഷാനവാസ് ഷാനു എത്തുന്നത്. തുടക്കത്തിൽ വില്ലൻ കഥാപാത്രമായി എത്തിയെങ്കിലും പിന്നീട് മലയാളികളുടെ പ്രിയ നടനായി മാറുകയും താരത്തെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. നെഗറ്റീവ് റോളുകൾ അഭിനയിച്ച് ടെലിവിഷൻ പരമ്പരയിൽ സജീവമായ താരം നിരവധി ആരാധകരെയും സ്വന്തമാക്കി.

കുങ്കുമപ്പൂവിനു ശേഷം സീത എന്ന പരമ്പരയിലൂടെയാണ് താരത്തിന് കൂടുതൽ ജനശ്രദ്ധ നേടാൻ സാധിച്ചത്. ഈ പരമ്പരയിലെ സ്വാസികയും ഷാനവാസും ആരാധകരുടെ പ്രിയ താര ജോടികൾ ആയ് മാറി. ഇപ്പോൾ ഇതാ താരത്തിന്റെ ഓണ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുടുംബ വിശേഷങ്ങൾ അതികം പങ്കുവെക്കാറില്ല. കഴിഞ്ഞ ദിവസങ്ങളിൽ ആണ് താരം തന്റെ മകനുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഷാനവാസ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്. മകന്റെയും ഷാനവാസിന്റെയും ചിത്രങ്ങൾ കണ്ടപ്പോൾ അമ്പരന്നാണ് ആരാധകർ നോക്കി കണ്ടത്. താരത്തിന് ഇത്രയും വലിയ മകൻ ഉണ്ടായിരുന്നോ എന്നും ആരാധകർ ചോദിക്കുന്നു. ഷാനവാസ് മകനും ഒരേ നിറത്തിലുള്ള ഷർട്ടും മുണ്ടും ധരിച്ച് ഒന്നിച്ചാണ് ചിത്രത്തിൽ നിൽക്കുന്നത്.

ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ വൈറലാക്കി. ആദ്യമായിട്ടാണ് ഷാനവാസിന്റെ മകനെ ആരാധകർ കാണുന്നത്. ഇരുവരുടെയും ചിത്രത്തിലെ ലുക്ക് ആരാധകരെ ആകർഷിക്കുന്നു. അനേകം പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളും ആയി രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ സീത പെണ്ണ് എന്ന പരമ്പരയാണ് താരം ചെയ്ത്കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Shanavas Shanu (@shanavasactor)

Leave a Reply

Your email address will not be published. Required fields are marked *