ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ഓണസദ്യ കഴിക്കുന്ന ജനപ്രിയ നായകൻ ദിലീപ്.! ചിത്രങ്ങൾ വൈറൽ ആക്കി ആരാധകരും..!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായകനാണ് ദിലീപ്. തനിക്ക് ലഭിക്കുന്ന ഏതു വേഷത്തെയും അതിന്റെ പൂർണ്ണതയിൽ എത്തിക്കാനും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനും താരം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് നടൻ ദിലീപ് ജനപ്രിയ നായകനായി മാറിയത്. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്.

റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് താരം തന്റെ സഹപ്രവർത്തകരോടൊപ്പം ഒരുമിച്ച് ഇരുന്ന് ഓണസദ്യ കഴിക്കുന്നത്. യാതൊരുവിധ താരജാടയോ അഹങ്കാരമോ ഇല്ലാതെ അവരിൽ ഒരാളായി ഒരു സാധാരണക്കാരനെ പോലെയാണ് താരം എത്തുന്നത്. സാധാരണ ഒരു ഷർട്ടും കൈലിയും ധരിച്ചാണ് അവരോടൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുന്നത്.

ദിലീപ് ഇത്രക്ക് സിമ്പിൾ ആയിരുന്നോ എന്നാണ് ആരാധകർ പലരും ചോദിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ഏറ്റെടുത്തത്. ഒട്ടനവധി വിവാദങ്ങളിലൂടെയും വിമർശനങ്ങളിലൂടെയും ആണ് നടൻ ദിലീപ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ അതിലൊന്നും തളരാതെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുകയാണ് ദിലീപ്. ഈയടുത്താണ് താരം തന്റെ പുതിയ സിനിമയ്ക്കുള്ള പൂജയ്ക്കായി ആരാധകർക്ക് മുമ്പിൽ എത്തുന്നത്.

തെന്നിന്ത്യൻ താരം തമന്നയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്നുള്ളത് ആരാധകരെ ഏറെ ആവേശത്തിൽ ആക്കുന്നു . ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ സെക്കന്റുകൾക്കുള്ളിൽ ആണ് സമൂഹ മാധ്യമങ്ങളിൽ ആകെ നിറഞ്ഞു നിന്നത്. ഒരുപാട് പ്രശ്നങ്ങൾക്കിടയിലും താരം സിനിമ മേഖലയിൽ നിന്നും മാറിനിന്നില്ല. നിരവധി പേരാണ് താരത്തിന് ഇപ്പോഴും ആരാധകരായുള്ളത്. തെന്നിന്ത്യൻ താരറാണി തമന്നയുമായുള്ള സിനിമയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *