മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് എന്ന പേരിന് അർഹനായ വ്യക്തി ആണ് ശ്രീ ജഗതി ശ്രീകുമാർ. മലയാള സിനിമയുടെ പകരം വെക്കാൻ ഇല്ലാത്ത നടൻ ആണ് ജഗതി ശ്രീകുമാർ. ചെറുപ്പം തൊട്ടേ നാടകങ്ങളിൽ നിന്നും ആണ് സിനിമയിലേക്ക് താരം കടന്നു വരുന്നത്. ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ബാസിയുടെ ശിങ്കിടി വേഷത്തിൽ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാള സിനിമയുടെ നെറുകയിലേക്ക് കാലെടുത്തു വെച്ച താരമാണ് ജഗതി ശ്രീകുമാർ. വെറുമൊരു കോമെഡിയൻ മാത്രമായിരുന്നില്ല ചിരിപ്പിച്ചും കരയിപ്പിച്ചു ചിന്തിപ്പിച്ചും ഒരുപാട് ചിത്രങ്ങളിൽ ആണ് ജഗതി ശ്രീകുമാർ വേഷമിട്ടത്.
ഒരു സംവിധായകന്റെ റോളിലും തിളങ്ങിയ താരമാണ് ജഗതി ശ്രീകുമാർ.2012 ൽ ആണ് മലയാള സിനിമ ലോകത്തെ നടുക്കിയ ആ അപകടം സംഭവിക്കുന്നത്. ജഗതി ശ്രീകുമാർ സഞ്ചരിച്ചിരുന്ന വാഹനം ദേശിയ പാതയിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്ക് പറ്റി. ഏകദേശം ഒരു വർഷത്തോളം ആശുപത്രി കിടക്കയിൽ ആയിരുന്നു.
ഇപ്പോഴും അദ്ദേഹം പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.2022 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ സിബിഐ ഫൈവിൽ വീണ്ടും ജഗതി ശ്രീകുമാർ തീയേറ്ററുകളിൽ പ്രത്യക്ഷപ്പെട്ടു.എഴുന്നേറ്റു നിന്ന് കയ്യടിച്ചുകൊണ്ടാണ് മലയാള സിനിമ പ്രേക്ഷകർ അദ്ദേഹത്തെ ആദരിച്ചത്.ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രം ആണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നതും.
തന്റെ പ്രിയതമക്ക് ഒപ്പം നടന്നു വരുന്ന ഒരു പഴയ കാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ആണ് താരം പങ്കുവെച്ചത്.43-ആം വിവാഹ വാർഷിക ദിനത്തിൽ ആണ് ജഗതി ശ്രീകുമാർ ചിത്രങ്ങൾ പങ്കുവെച്ചത്. ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 43 വർഷം എന്ന തലക്കെട്ടോടെ ആണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഈ ചിത്രങ്ങൾ വലിയ രീതിയിൽ ആണ് പ്രേക്ഷകർക്ക് ഇടയിൽ താരംഗമാവുന്നത്. ഒരുപാട് പേരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു എത്തുന്നത്.