വസ്ത്രം അലങ്കാര രംഗത്ത് നിന്നും സിനിമയുടെ നെറുകയിലേക്ക് എത്തിയ ഇന്ദ്രൻസിന്റെ പഴയ കാല ചിത്രം ആണ് ഇത്. സമ്മേളനം എന്ന പി വിജയകുമാർ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് സുരേന്ദ്രൻ എന്ന ഇന്ദ്രൻസ് ആദ്യമായി കോസ്റ്റ്യൂം ഡിസൈനർ ആയത്. പിന്നീടാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ഇതിനുശേഷം ഒട്ടേറെ ചിത്രങ്ങളിലാണ് ഇന്ദ്രൻസ് തന്റെ കഴിവ് തെളിയിച്ചത്. ഒരുപാട് അവാർഡുകൾ ആണ് താരത്തിന്റെ അഭിനയത്തിന് അംഗീകാരമായി ലഭിച്ചത്. സിഐഡി ഉണ്ണികൃഷ്ണൻ ബി എ ബിയേഡ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഇന്ദ്രൻസ് ശ്രദ്ധിക്കപ്പെടുന്നത്.
2018ൽ പുറത്തിറങ്ങിയ ആൾ ഒരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് ബഹുമതിയായി ലഭിച്ചു. പിന്നീടും ഒട്ടനവധി അവാർഡുകളാണ് അദ്ദേഹത്തിന്റെ അഭിനയതിന് ബഹുമതി ആയി ലഭിച്ചത്. അമേച്ചർ ആർട്സ് ക്ലബ്ബുകളിൽ ചേർന്ന് അഭിനയിച്ച ഇന്ദ്രൻസ് പിന്നീട് ടെലിവിഷൻ സീരിയൽ ആയ കളിവീട് എന്ന് പരമ്പരയിലാണ് അഭിനയ ജീവിതം ആരംഭിച്ചത്.
ഇന്ന് മലയാള സിനിമയുടെ മുൻനിര നടന്മാരിൽ ഒരാളാണ് ശ്രീ ഇന്ദ്രൻസ്. ആദ്യം ചെറിയ വേഷങ്ങളിൽ കോമഡി റോളുകളിൽ ആയിരുന്നു ഇന്ദ്രൻസ് പ്രത്യക്ഷപ്പെട്ടിരുന്നത്. സ്പടികം എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രം വലിയ സ്വീകാര്യത ആണ് നേടിയത്. പിന്നീട് പഞ്ചാബി ഹൗസ് പോലുള്ള ചിത്രങ്ങളിൽ കോമഡി താരമായി വേഷമിട്ടു. 2018 ന് ശേഷം ആണ് സീരിയസ് റോളുകളിലേക്ക് അദ്ദേഹം കടന്നു വരുന്നത്.
പിന്നീട് ഒട്ടനവധി ചിത്രങ്ങളിലാണ് സീരിയസ് കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ചത്. ഇതിൽ എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ് ഹോമിലെ. ഈ ചിത്രത്തിലെ അഭിനയത്തിന് വലിയ ആരാധകരാണ് ഉള്ളത്. ചിത്രം വലിയ വിജയമായിരുന്നു. ഇതിനോടകം തന്നെ ഏകദേശം 260 ന് മുകളിൽ ചിത്രങ്ങൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എപ്പോഴുംഎളിമ കൈവിടാത്ത സംസാര ശൈലിയാണ് മറ്റു താരങ്ങളിൽ നിന്നും ഇന്ദ്രൻസിനെ വ്യത്യസ്തനാക്കുന്നത്. എത്ര വലിയ താരമായാലും പഴയതുപോലെ തന്നെയാണ് ഇന്ദ്രൻസ്. നിരവധി ആരാധകരാണ് ഇന്ദ്രൻസിന്റെ ചിത്രങ്ങൾക്ക് ഇന്നുള്ളത്.