പൂച്ചയെ അയച്ച പെൺകുട്ടിയെ വെളിപ്പെടുത്തി സമ്മർ ഇൻ ബത്‌ലേഹം.! വർഷങ്ങൾക്കിപ്പുറവും ആകാംക്ഷയോടെ ആരാധകർ…

വർഷങ്ങൾക്കിപ്പുറവും മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന വളരെ ചുരുക്കം സിനിമകളിൽ ഒന്നാണ് സമ്മർ ഇൻ ബത്‌ലേഹം. 1998 ൽ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ, കലാഭവൻ മണി, തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. സിനിമയിൽ രവിശങ്കർ ആയി ജയറാമും ഡെന്നിസായി സുരേഷ് ഗോപിയും മോനായി ആയി കലാഭവൻ മണിയും, നിരഞ്ജനായി മോഹൻലാലും വേഷമിടുന്നു. മോഹൻലാൽ ഗസ്റ്റ് റോളിൽ ആണ് ഈ സിനിമയിൽ എത്തുന്നത്.

സിനിമയ്ക്ക് 24 വയസ്സ് തികയുമ്പോഴും പ്രേക്ഷകർക്കിടയിൽ റിപ്പീറ്റ് വാല്യു ഉള്ള സിനിമ തന്നെയാണ് സമ്മർ ഇൻ ബത്ലേഹം. നിരവധി താരങ്ങൾ ഉള്ള ഈ സിനിമയ്ക്ക് മാത്രമല്ല ഇതിലെ ഓരോ പാട്ടുകൾക്കും ആരാധകർ ഏറെയാണ്. മോളിവുഡിൽ ഈ സിനിമ വമ്പൻ ഹിറ്റാണ് സമ്മാനിച്ചത്. സമ്മർ ഇൻ ബത്‌ലേഹം ഇറങ്ങിയപ്പോൾ തൊട്ട് പൂച്ചയെ അയച്ച പെൺകുട്ടി ആരെന്നറിയാൻ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്.

രവിശങ്കറും തന്റെ 5 കസിൻസും മുത്തച്ഛനും മുത്തശ്ശിയും ചെറിയ കുട്ടികളും കൂടി അവരുടെ അവധിക്കാലം ആഘോഷിക്കാൻ എത്തുന്നതും തുടർന്ന് അവരുടെ കുറുമ്പുകളും കുസൃതികളും ആഘോഷങ്ങളും ആയിരുന്നു ഈ ചിത്രത്തിൽ. ഇപ്പോഴിതാ ഈ സിനിമയുടെ രണ്ടാം ഭാഗം ഇറക്കാൻ കാത്തിരിക്കുകയാണ് എന്ന് പറയുന്നു.

ഒരു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്ന് ഇടയിൽ വച്ചാണ് സമ്മർ ഇൻ ബത്ലഹത്തിന്റെ നിർമ്മാതാവ് ഇങ്ങനെ പറയുന്നത് ” രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ മഞ്ജു അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഇപ്പോൾ മഞ്ജു തന്റെ തിരിച്ചുവരവ് നടത്തിയിരിക്കുന്നു അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കുകയാണ്. രണ്ടാം ഭാഗം എത്തുമ്പോൾ പൂച്ചയെ അയക്കുന്നത് ആരെന്നും വെളിപ്പെടുത്തും എന്ന് പറയുന്നു. നിരവധി പേരാണ് ഈ സിനിമയുടെ രഹസ്യങ്ങൾ അറിയാൻ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *