പുത്തൻ ലുക്കിൽ ദിലീപ്; സിനിമ ലൊക്കേഷൻ ചോദിച്ചറിഞ്ഞ് ആകാംഷയോടെ ആരാധകർ..

മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നടനാണ് ദിലീപ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും ആരാധകരെ എന്നും കൗതുകത്തിൽ ആക്കുന്ന താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. അതുകൊണ്ടുതന്നെ നടൻ ദിലീപിന്റെ സിനിമകൾക്കെല്ലാം എപ്പോഴും വലിയ സ്വീകരണമാണ് ലഭിക്കാറ്. എന്നാൽ കുറച്ചു വർഷങ്ങളായി സിനിമ മേഖലയിൽ അധികം ശ്രദ്ധ ചെലുത്താൻ താരത്തിന് സാധിക്കാതെ വരുകയും പ്രേക്ഷകർക്കിടയിൽ നിന്ന് താരത്തിന്റെ സിനിമകൾക്ക് കുറച്ചെങ്കിലും നെഗറ്റീവ് റിവ്യൂസ് നേരിടേണ്ടി വരികയും ചെയ്തു.

ഇപ്പോഴിതാ പൂർവാധികം ശക്തിയോടെ വീണ്ടും ഒരു തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയിലൂടെ നടൻ ദിലീപിന്റെ അതിഗംഭീരമായ തിരിച്ചു വരവ് ആകും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിൽ ജോജു ജോർജ്, സിദ്ദിഖ്, രമേഷ് പിഷാരടി വീണ നന്ദകുമാർ തുടങ്ങി നിരവധി താരങ്ങളാണ് വേഷമിടുന്നത്.

നടൻ ദിലീപിന്റെ നായികയായിട്ടാണ് വീണ നന്ദകുമാർ എത്തുന്നത്. ജോജു ജോർജ് ആണ് ഈ ചിത്രത്തിൽ മറ്റൊരു കേന്ദ കഥാപാത്രമായ് എത്തുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന് വേണ്ടിയുള്ള രാജസ്ഥാനിലെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

മുംബൈയിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് എന്നാൽ ഇപ്പോൾ രാജസ്ഥാനിലേക്ക് ആണ് മാറ്റിയത്. കുറച്ച ദിവസങ്ങൾക്ക് മുൻപ് താരം സഹപ്രവർത്തകരോടൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ ആരാധകർ വൈറൽ ആക്കിയിരുന്നു. രാജസ്ഥാനിലുള്ള ചിത്രം പങ്കുവെച്ചതോടെ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങളും വിവരങ്ങളും അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Dileep (@dileepactor)

Leave a Reply

Your email address will not be published. Required fields are marked *