കുതിരയെ ഓടിച്ച് ആൻ ആഗസ്റ്റിൻ.!! അമ്പരന്ന് ആരാധകർ; കുതിരപ്പുറത്തിരിക്കുന്ന ചിത്രങ്ങളുമായി താരം.

വളരെ ചുരുക്കം സിനിമകൾ അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആൻ അഗസ്റ്റിൻ. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി ചലച്ചിത്രത്തിലൂടെ ആണ് പ്രേക്ഷകർക്ക് മുമ്പിൽ ആദ്യമായി എത്തുന്നത്. താരത്തിന്റെ ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റ് ആയ് മാറി. പിന്നീട് അർജുനൻ സാക്ഷി, ത്രീ കിങ്സ്, ഓർഡിനറി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കുകയും പ്രേക്ഷകർ നെഞ്ചിലേറ്റുകയും ചെയ്തു.

തനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളെയും അതിന്റെ പൂർണ്ണതയിൽ ആരാധകരിലേക്ക് എത്തിക്കാൻ താരത്തിന് സാധിച്ചു. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

എല്ലാവരും വാഹനം ഓടിക്കുമ്പോൾ എല്ലാവരിൽ നിന്നും വ്യത്യസ്തമായി കുതിരസവാരി നടത്തിയാണ് താരം സമൂഹ മാധ്യമങ്ങളിൽ സ്ഥാനം പിടിക്കുന്നത്. കുതിര സവാരി നടത്തുന്നതിനിടയിൽ പകർത്തിയ ചിത്രങ്ങളാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുതിര സവാരി നടത്തുകയും ഒപ്പം തന്നെ കുതിരയെ ഏറെ സ്നേഹത്തോടെ പരിപാലിക്കുകയും ചെയുന്നു. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾ കണ്ടു കമന്റുകളും നൽകിയിരിക്കുന്നത്. സിനിമ മേഖലയിൽ അധികം സജീവമായ താരത്തിന്റെ തിരിച്ചുവരവിന് ആയാണ് ആരാധകർ കാത്തിരിക്കുന്നത്.

2017ൽ ഇറങ്ങിയ സോളോ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചിട്ടുള്ളത്. ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ താരത്തിന്റെ നല്ലൊരു തിരിച്ചുവരവാണ് ആരാധകർ കാത്തിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് സ്വാസിക തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Ann (@annaugustiine)

Leave a Reply

Your email address will not be published. Required fields are marked *