അനുശ്രീയുടെ വീട്ടിലേക്ക് പുതിയ അതിഥി!! പിണക്കം എല്ലാം മാറി കുടുംബം അനുശ്രീയുമായി ഒന്നിച്ചപ്പോൾ..

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരമാണ് അനുശ്രീ. പ്രകൃതി എന്നാണ് നടിയുടെ യഥാർത്ഥ പേര്. ഓമനത്തിങ്കൾ പക്ഷിയെന്ന പരമ്പരയിലൂടെയാണ് അനുശ്രീ അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടാൻ അനുശ്രീക്ക് കഴിഞ്ഞു. കഴിഞ്ഞവർഷമാണ് നടി വിവാഹിതയായത്. ക്യാമറമാൻ ആയ വിഷ്ണു ആണ് നടിയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിൽ അഭിനയിക്കുമ്പോൾ ആണ് ഇരുവരും സൗഹൃദത്തിൽ ആവുന്നത്.

വിവാഹശേഷം ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും മുടങ്ങാതെ നടി ആരാധകരെ അറിയിക്കാറുണ്ട്. നടിയുടെ ഗർഭകാലവും ആരാധകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോൾ ഇതാ, നടിയുടെ കുടുംബത്തിലേക്ക് പുതിയൊരു അഥിതി കൂടി എത്തിയിരിക്കുകയാണ്. നടി തന്നെയാണ് ഈ സന്തോഷ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. തന്റെ പുതിയ ബ്ലാക്ക് കാറിന്റെ ചിത്രം ആണ് നടി ആരാധകർക്ക് മുമ്പിൽ പങ്കുവെച്ചിരിക്കുന്നത്.

പുതിയ കാറിന്റെ ഒപ്പം നിന്നുകൊണ്ട് മോഡേൺ വേഷം ധരിച്ച അനുശ്രീയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. അടുത്തിടെയാണ് നടി അനുശ്രീയും ഭർത്താവ് വിഷ്ണുവും വേർപിരിയുന്നു എന്ന വാർത്തകൾ വന്നത്. നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ അത്തരത്തിൽ ഉള്ളതായിരുന്നു. സ്വന്തം കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങളിൽ പോലും ഭർത്താവ് വിഷ്ണുവിനെ കാണാൻ ഇല്ലായിരുന്നു. ഇതോടെ ആരാധകർ ഇരുവരും വേർപിരിഞ്ഞോ എന്ന് നടിയുടെ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തു.

ഈ കമന്റുകൾക്കെല്ലാം ഉറച്ച മറുപടി തന്നെയാണ് നടി നൽകിയത്. ഇതിനു പിന്നാലെയാണ് നടി ഇപ്പോൾ തന്റെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നായ ഈ വാർത്ത ആരാധകരെ അറിയിച്ചത്. ചിത്രങ്ങളിൽ ഭർത്താവ് വിഷ്ണു ഒഴികെ, അനുശ്രീയുടെ കുടുംബത്തിലെ എല്ലാവരും ചിത്രത്തിൽ ഉണ്ടായിരുന്നു. ഇതോടെ നടിയുടെ ദാമ്പത്യജീവിതത്തെ കുറിച്ച് വീണ്ടും ആരാധകർക്ക് സംശയമായിരിക്കുകയാണ്. നടിയുടെ കൂടുതൽ വിശേഷങ്ങൾ അറിയുവാൻ ആയി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Prakrithi_official (@anooshree0)

Leave a Reply

Your email address will not be published. Required fields are marked *