മലയാളികൾക്ക് പ്രിയപ്പെട്ട അവതാരികമാരിൽ ഒരാളാണ് പാർവതി. അവതാരിക മാത്രമല്ല അഭിനേത്രിയായും തന്റെ കഴിവുകൾ മലയാളികൾക്ക് മുമ്പിൽ തെളിയിച്ച വ്യക്തി കൂടിയാണ് പാർവതി കൃഷ്ണ. ടെലിവിഷൻ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം ഗർഭകാലം മുതൽ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഗർഭിണി ആയിരുന്നിട്ടും താരത്തിന്റെ ഡാൻസ് കളിക്കുന്ന വിഡിയോകൾ അനേകം പേരാണ് കണ്ടത്.
നിരവധി പേരാണ് താരത്തിന് ആരാധകരായ് ഉള്ളത്. പ്രസവാനന്തരം നന്നായി വണ്ണം വയ്ക്കുകയും ചെയ്തിരുന്ന താരം ഇപ്പോൾ 26 കിലോ കുറച്ചതിന്റെ സന്തോഷമാണ് ആരാധകർക്കൊപ്പം പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് താരത്തിന്റെ പ്രസവ ശേഷം വണ്ണം വെച്ചിട്ടുള്ള ഫോട്ടോയും ഇപ്പോൾ വണ്ണം കുറച്ചിട്ടുള്ള ഫോട്ടോയും കൂടിയുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിനൊപ്പം താരം ഇങ്ങനെ കുറിക്കുന്നു. 26 കിലോ കുറച്ചു ഇപ്പോൾ കൂൾ ആണ്, ഇത് സാധ്യമാക്കി തന്നവർക്ക് നന്ദി എന്നായിരുന്നു പാർവതിയുടെ വാക്കുകൾ. താരത്തിന്റെ പുതിയ ഫോട്ടോയും പഴയ ഫോട്ടോയും കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഇത്രയ്ക്ക് അധികം വണ്ണം കുറച്ചത് എന്ന് അന്വേഷിച്ചാണ് ആരാധകർ എത്തുന്നത്.
പ്രസവശേഷം സ്ത്രീകൾ വണ്ണം വയ്ക്കുന്നത് വളരെ സ്വാഭാവികമാണ്. പക്ഷെ വണ്ണം കുറക്കാൻ കഷ്ടപെടാറില്ല. എന്നാൽ എവിടെ പാർവതി തന്റെ കുഞ്ഞു വലുതായതിനു ശേഷം ആണ് മെലിയാൻ തീരുമാനിച്ചത്. നിരവധി പേരാണ് താരത്തിന്റെ ഈ കഠിന പരിശ്രമത്തിന് അഭിനന്ദനങ്ങൾ അറിയിച്ചത്. താരത്തിന്റെ ഈ വലിയൊരു ട്രാൻസ്ഫോർമേഷൻ മറ്റുള്ളവർക്കും മോട്ടിവേഷൻ നൽകുന്നതാണെന്നും പറയുന്നു.
View this post on Instagram