അയ്യപ്പഭക്തനായി ഉണ്ണിമുകുന്ദൻ.!! മാളികപ്പുറം സിനിമയുടെ വിശേഷങ്ങൾ അറിയിച്ച് ഉണ്ണി..

ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെയാണ് മലയാള സിനിമ മേഖലയിൽ ഉണ്ണി മുകുന്ദൻ ആദ്യമായ് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ബാങ്കോക്ക് സമ്മർ, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ്, ഇതു പാതിരാമണൽ തുടങ്ങി നിരവധി സിനിമകളിൽ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മല്ലുസിംഗിലെ ഹരീന്ദർ സിംഗ് എന്ന കഥാപാത്രത്തിലൂടെ ഉണ്ണി മുകുന്ദൻ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചത്. പിന്നീട് താരം ഏവർക്കും സുപരിചിതനായി മാറുകയും എല്ലാവരുടെയും ഇഷ്ടം നായകന്മാരിൽ ഒരാളായി തീരുകയും ചെയ്തു.

നിരവധി പേരാണ് ഇപ്പോൾ താരത്തിന് ആരാധകരായുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ണി മുകുന്ദൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ആരാധകർക്കായി പുതിയ സിനിമ വിശേഷം പങ്കുവെച്ചത്. മാളികപ്പുറം എന്ന സിനിമയാണ് ഏറ്റവും പുതിയതായി താരം ചെയ്യാൻ പോകുന്നത്. താരം തന്നെയാണ് ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

അഭിലാഷ് പിള്ള തിരക്കഥ എഴുതി വിഷ്ണു ശശിശങ്കർ ആണ് മാളികപ്പുറം എന്ന സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഈ സിനിമയുടെ പൂജ നടന്നത്. കൂടുതൽ ചിത്രികരണം എരുമേലിയും ശബരിമലയും കേന്ദ്രീകരിച്ച് ആണെന്നും പറയുന്നു.

ഈ സിനിമയ്ക്ക് ഒപ്പം നല്ലൊരു ടീം തന്നെയാണ് പ്രവർത്തിക്കുന്നത് എന്നും ഈ സിനിമ നല്ലൊരു കുടുംബ ചിത്രമായിരിക്കും എന്നും താരം പറയുന്നു. ഈ സിനിമയിൽ രണ്ടു കൊച്ചു കുട്ടികളാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകൾ നേരുകയും അയ്യപ്പന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്നും പറയുന്നത്. സിനിമയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *