ജീവിതത്തിൽ ഒന്നിച്ചു സീരിയൽ താരങ്ങൾ.!! നിശ്ചയം ആഘോഷമാക്കി എന്നും സമ്മതത്തിലെ രാഹുലും അശ്വതിയും; ആഹ്ലാദത്തിൽ ആരാധകർ.

മലയാളികളുടെ ഫേവറേറ്റ് ടെലിവിഷൻ പരമ്പരകളിൽ ഇടം പിടിച്ച ഒരു സീരിയലാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന എന്നും സമ്മതം. നിരവധി പേരാണ് ഈ സീരിയലിന് ആരാധകരായുള്ളത്. ഈ പരമ്പരയിലൂടെ ആരാധകരുടെ ഹൃദയം കവർന്നെടുക്കുകയാണ് മിഥുനും ലക്ഷ്മിയും. രാഹുൽ ആണ് മിഥുൻ എന്ന കഥാപാത്രമായ് എത്തുന്നത്. ഒപ്പം ലക്ഷ്മിയായ് അശ്വതിയും വേഷമിടുന്നു. ഇരുവരുടെയും ഓൺ സ്ക്രീൻ കെമിസ്ട്രി ആരാധകർ ഒരുപാട് ഇഷ്ട്പെടുന്നു. അതുകൊണ്ട് തന്നെ ഈ പരമ്പരക്ക് ഉള്ളതുപോലെ ഈ താര ജോടിക്കും പ്രത്യേകം ആരാധകരുണ്ട്.

ഇപ്പോൾ ഇതാ ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകർക്കായി പുതിയ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയ താര ജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സെപ്റ്റംബർ 14 ന് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.

ചടങ്ങിൽ ചുവപ്പ് നിറത്തിൽ ഉള്ള വസ്ത്രം ധരിച്ചാണ് രാഹുൽ എത്തിയത്. അശ്വതിയാകട്ടെ അതിനോട് മാച്ച് ഉള്ള പച്ചയും ചുവപ്പും നിറത്തിൽ ആണ് എത്തുന്നത്. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രം ഉൾപ്പെടുന്ന ചെറിയൊരു ചടങ്ങയാണ് നിശ്ചയം നടത്തിയത്. സോഷ്യൽ മീഡിയകളിൽ സജീവമായ താരങ്ങൾ മിക്കവാറും ഒരുമിച്ചാണ് എല്ലാ ചിത്രങ്ങളിലും വീഡിയോകളിലും പ്രത്യക്ഷപ്പെടാറ്.

അനേകം ആരാധകരാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന് ചോദിക്കാറുള്ളത്. എന്നാൽ അതിനുള്ള മറുപടി പോലെയാണ് താരം ഇപ്പോൾ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്തുവന്നതോടെ ഒരുപാട് സന്തോഷത്തിലാണ് ആരാധകർ. നിരവധി താരങ്ങളും ആരാധകരും ആണ് അശ്വതിക്കും രാഹുലിനും ആശംസകളുമായി രംഗത്ത് വന്നിരിക്കുന്നത്. ഇരുവരുടെയും യഥാർത്ഥ ജീവിതത്തിലെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

https://youtu.be/R_wJRRRNcQM

Leave a Reply

Your email address will not be published. Required fields are marked *