ബസ് കണ്ടക്ടറിൽ നിന്നും പ്രൊമോഷൻ കിട്ടി ഫ്ലൈറ്റ് കണ്ടക്ടറായി നടൻ കുഞ്ചാക്കോ ബോബൻ.!! വീഡിയോ വൈറലാക്കി ആരാധകരും.

മലയാളികളുടെ എക്കാലത്തെയും ഇഷ്ടമടന്മാരിൽ മുൻപന്തിയിൽ ഉള്ള നടനാണ് കുഞ്ചാക്കോ ബോബൻ. റൊമാന്റിക് ഹീറോ ആയും ചോക്ലേറ്റ് പയ്യനായും മലയാളികൾക്കു മുമ്പിൽ എത്തി പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. അന്നും ഇന്നും ചോക്ലേറ്റ് പയ്യൻ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖമാണ് നടൻ കുഞ്ചാക്കോ ബോബന്റേത്.

ഇന്നും അഭിനയ ജീവിതത്തിൽ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് താരം. നിരവധി പേരാണ് ഈ നടന് ആരാധകരായ ഉള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ വലിയ ഓളം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ വീഡിയോ ആണ്. നടൻ തന്നെയാണ് ഈ വീഡിയോ ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്.

കെനിയയിലെ മസായി മാര എന്ന സ്ഥലത്ത് വച്ചുള്ള രസകരമായ നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്. ചെറിയ യാത്ര വിമാനത്തിന്റെ വാതിലിനോട് അടുത്ത് നിന്ന് ഫ്ലൈറ്റിലെക്ക് ആളെ വിളിച്ചു കൂട്ടുകയാണ് താരം. ഇരവിക്ക് ബസ് കണ്ടക്ടറിൽ നിന്നും ഫ്ലൈറ്റ് കണ്ടക്ടർ ആയി പ്രമോഷൻ ലഭിച്ചിരിക്കുന്നു, മസായി മാര ടു വൈറ്റില റൂട്ട് എന്ന് ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പുറത്തിറക്കിയിട്ടുള്ളത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ ആരാധകർ സോഷ്യൽ മീഡിയകളിൽ വൈറലാക്കി മാറ്റി.

റൊമാന്റിക് ഹീറോ ആയി മലയാളികൾക്ക് മുമ്പിൽ എത്തിയ നടൻ ഇപ്പോൾ വ്യത്യസ്തമായ കഥാപാത്രങ്ങൾ ആണ് തെരഞ്ഞെടുക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചലച്ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയതായി ഇറങ്ങിയിട്ടുള്ളത്. പ്രേക്ഷകരിൽ നിന്നും വളരെ നല്ല പ്രതികരണങ്ങളാണ് ഈ സിനിമയ്ക്കും ഒപ്പം രാജീവനായി വേഷമണിഞ്ഞ കുഞ്ചാക്കോ ബോബനും ലഭിക്കുന്നത്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *