പുതിയ ഫ്ലാറ്റുമായി റോബിൻ രാധാകൃഷ്ണൻ.!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകർക്കു മുമ്പിൽ എത്തിയ താരം ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷക മനസ്സ് കീഴടക്കി മുന്നേറികൊണ്ടിരിക്കുകയാണ് . നിരവധി പേരാണ് താരത്തിന് ആരാധകരായുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ചെറിയ വാർത്തകൾ പോലും പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ ആകർഷിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല.

ഇപ്പോഴിതാ ഒരു പുതിയ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെക്കുകയാണ്. റോബിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് വീഡിയോ പങ്കുവെക്കുന്നത്. കൊച്ചിയിൽ പുതിയ ഫ്ലാറ്റ് വാങ്ങിയ സന്തോഷ വാർത്തയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് പുതിയ വീടിന്റെ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചിരിക്കുന്നത്.

യഥാർത്ഥ സ്ഥലം തിരുവനന്തപുരം ആണെങ്കിലും ഫ്യൂച്ചർ പ്ലാൻസിന് വേണ്ടി താരം കൊച്ചിയിൽ പുതിയ വീട് വാങ്ങിച്ചിരിക്കുകയാണ്. വളരെ സിമ്പളും അതിമനോഹരമായ രീതിയിൽ ആണ് ഫ്ലാറ്റിന്റെ ഇന്റീരിയർ ഡിസൈനിങ് ചെയ്തിരിക്കുന്നത്. എവിടേക്ക് പോയാലും ആ ദിവസത്തിന്റെ അവസാനം വീട്ടിലേക്ക് വരണം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആകണമെന്നും ആഗ്രഹിച്ചിരുന്നു.

അതുപോലെതന്നെയാണ് താരത്തിന്റെ ഫ്ലാറ്റിന്റെ ഇന്റീരിയർ വർക്ക്‌ ചെയ്തതെന്നും പറയുന്നു. പുതിയ ഫ്ലാറ്റ് വാങ്ങിച്ച സന്തോഷത്തിലാണ് റോബിൻ. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് താരത്തിന്റെ സഹോദരിയുടെ വിവാഹം ആഘോഷിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരം സൃഷ്ടിച്ച വിവാഹമായിരുന്നു താരത്തിന്റെ സഹോദരിയുടേത്. അതിനു പിന്നാലെയാണ് ഇരട്ടി സന്തോഷവുമായി അടുത്ത വാർത്ത ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകളും അഭിനന്ദനങ്ങളും ആയി രംഗത്ത് എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *