2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ കുഞ്ഞിമാളുവായി മലയാളികൾക്കിടയിലേക്ക് കടന്നുവന്ന താരമാണ് അർച്ചന കവി. ആദ്യ ചിത്രത്തിലെ അഭിനയത്തിൽ തന്നെ വലിയ തരത്തിലുള്ള ആരാധകർ ലഭിച്ച വ്യക്തിയാണ് അർച്ചന കവി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനായികക്കുള്ള അവാർഡ് താരത്തിന് ലഭിച്ചു. ഒരുപാട് ചിത്രങ്ങൾ ഒന്നും മലയാളത്തിൽ ചെയ്തിട്ടില്ലെങ്കിലും ആദ്യ ചിത്രത്തിലെ കഥാപാത്രത്തോടെ തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് അർച്ചന കവി.
ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന താരം പിന്നീട് വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് വെബ് സീരിസുകളിലൂടെ അർച്ചന പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന്റെ സന്തോഷവാർത്ത പ്രേക്ഷകർക്ക് മുൻപിൽ പങ്കുവെക്കുകയാണ് അർച്ചന കവി. ഇപ്പോൾ താരം മിനിസ്ക്രീനിലേക്ക് കാലെടുത്തു വെക്കുന്നു എന്ന സന്തോഷ വാർത്തയാണ് താരം പങ്കുവെച്ചത്. ഇതിനു മുൻപും താരം പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തുന്നു.
എന്ന വാർത്ത പങ്കുവെച്ചിരുന്നു എന്നാൽ അതിനെ കുറിച്ച് വിശദമായി ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോൾ താൻ വേഷമിടാൻ പോകുന്ന സീരിയലിനെ കുറിച്ചും അതിലെ കഥാപാത്രത്തെക്കുറിച്ചും പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ താരംഗമാവുന്നത്. “നീലത്താമര എന്ന ചിത്രത്തിലെ കുഞ്ഞിമളുവിനെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും ആയിരുന്നു ആ കഥാപാത്രത്തിന്റെ വിജയം.കുഞ്ഞിമാളു പാവമായിരുന്നു.
എന്നാൽ നിങ്ങളുടെ മുന്നിലേക്ക് ഇനി ഞാൻ എത്തുന്നത് ആമി ആയിട്ടാണ് നല്ല ഉശിരുള്ള ഉണർവുള്ള മിടുക്കി കുട്ടിയായ ആമി. കട്ടക്ക് കൂടെ നിൽക്കണേ…”എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരംഗമാവുകയാണ്.നിരവധി പേരാണ് താരത്തിനു ആശംസകളുമായി എത്തുന്നത്. റാണി രാജ എന്നാണ് പരമ്പരയുടെ പേര്. മഴവിൽ മനോരമ ആണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. ഉടൻ തന്നെ ഈ പരമ്പര പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തും.
View this post on Instagram