ഇന്നത്തെ തലമുറ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് അമിതഭാരം അഥവാ പൊണ്ണത്തടി. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും വിധം വർദ്ധിക്കുന്ന ഒരു അവസ്ഥയാണിത്. ബോഡി മാസ് ഇൻഡക്സ് അളവ് ഉപയോഗിച്ചാണ് ഒരു വ്യക്തി പൊണ്ണത്തടിയൻ ആണോ എന്ന് കണ്ടെത്തുന്നത്. ബോഡി മാസ് ഇൻഡക്സ് മുപ്പതിന് മുകളിൽ ആണെങ്കിൽ പൊണ്ണത്തടി ഉണ്ടെന്ന് ഉറപ്പിക്കാം.
അമിതഭാരം നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ശരീരത്തിൻറെ ഭാഗികമായ സൗന്ദര്യത്തിന് മാത്രമല്ല ആന്തരികമായ സംരക്ഷണത്തിനും ശരീരഭാരം കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഹൃദ്രോഗങ്ങൾ, പ്രമേഹം, അർബുദം, സന്ധിവാതം, ശ്വാസ തടസ്സം, കരൾ രോഗങ്ങൾ, കിഡ്നി രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, എന്നിങ്ങനെയുള്ള പല രോഗങ്ങളുടെയും പ്രധാന കാരണം പൊണ്ണത്തടിയാണ്.
അനാരോഗ്യകരമായ ഭക്ഷണ രീതി, വ്യായാമ കുറവ്, ജനിതക കാരണങ്ങൾ, പാരമ്പര്യം , ചില മരുന്നുകളുടെ ഉപയോഗം, ചില രോഗങ്ങൾ തുടങ്ങിയവയെല്ലാം അമിതഭാരം ഉണ്ടാവുന്നതിന് കാരണമാകുന്നു. പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും ഈ ആരോഗ്യപ്രശ്നം ഒരുപോലെ വർദ്ധിച്ചു വരുന്നു.കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളിൽ നിന്ന് അധിക കലോറി ഉപഭോഗം ചെയ്യുന്നത് ദിവസേനയുള്ള ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതിനും ശരീരഭാരം വർദ്ധിക്കുന്നതിനും കാരണമാകുന്നു.
ചില മാനസിക ഘടകങ്ങളും ഇതിനുള്ള കാരണം തന്നെ. ആത്മാഭിമാനം, കുറ്റബോധം, വൈകാരിക സമ്മർദ്ദം എന്നിവ പ്രശ്നത്തെ നേരിടാനുള്ള ഒരു മാർഗ്ഗമായി കണക്കാക്കുന്നു. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി കൂടുതലായും പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് അമിതഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. ഉറക്കം കുറവും ഇതിൻറെ കാരണങ്ങളിൽ ഒന്നാണ്. കൂടാതെ ചിട്ടയായ വ്യായാമം ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.