കേശ സംരക്ഷണത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് നീലയാമരി. ഇതിൽ വെള്ള നീല എന്നിങ്ങനെ രണ്ടു തരം ചെടികൾ ഉണ്ട്. ഔഷധ പ്രാധാന്യം കൂടുതലുള്ളത് നീലയ്ക്കാണ്. മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഏറ്റവും ഉത്തമമാണ് ഈ സസ്യം. കേശ സംരക്ഷണത്തിന് പുറമേ നിരവധി ഗുണങ്ങൾ ഇതിന് വേറെയുമുണ്ട്. ഇതിൻറെ പേര് വിഷ ചികിത്സയ്ക്ക് പ്രധാനമാണ്.
ദഹന കുറവ് മാറ്റുന്നതിനും സഹായകമാകുന്നു. അധികം പരിചരണം ഒന്നുമില്ലാതെ തന്നെ വളർത്തിയെടുക്കുവാൻ കഴിയുന്ന ഒരു ഔഷധസസ്യം കൂടിയാണിത്. ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് അകാലനര. പ്രായം ആകുമ്പോൾ നര സാധാരണ എങ്കിലും ഇന്നത്തെ തെറ്റായ ജീവിത രീതി ചെറുപ്പക്കാരിലും നര ഉണ്ടാവുന്നതിന് കാരണമാകുന്നു.
മുടി നര അകറ്റാൻ മാർക്കറ്റിൽ വിവിധതരം ഡൈകൾ ലഭ്യമാണ് എന്നാൽ ഇവയൊക്കെ താൽക്കാലിക ഫലം നൽകുമെങ്കിലും ഇവ വരുത്തുന്ന പാർശ്വഫലങ്ങൾ വലുതാണ്. സ്വാഭാവിക രീതിയിൽ മുടി കറുപ്പിക്കാൻ ആയി സഹായിക്കുന്ന ഒരു സസ്യം കൂടിയാണ് അമരി. കട്ടൻ ചായ തിളപ്പിച്ചെടുത്ത് അത് ചൂടാറുമ്പോൾ ഇതിലേക്ക് ഹെന്ന പൗഡർ അഥവാ മൈലാഞ്ചി പൊടി ചേർക്കാം.
വീട്ടിൽ അരച്ച മൈലാഞ്ചി ആണെങ്കിൽ ഏറ്റവും ഉത്തമം. ഇത് മുടിയിൽ നന്നായി തേച്ചുപിടിപ്പിക്കണം. അടുത്ത ദിവസമാണ് അടുത്ത സ്റ്റെപ്പ് ചെയ്യേണ്ടത്. തേയില വെള്ളം തിളപ്പിച്ച് ചൂടാറിയതിനു ശേഷം ഈ നീലയെ അമരി പൊടി ചേർക്കുക. ഈ മിശ്രിതം നല്ലതുപോലെ തലയിൽ തേച്ചുപിടിപ്പിച്ച് മൂന്നു മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത്തരത്തിൽ ചെയ്താൽ മാത്രമേ മുടി നന്നായി കറുപ്പിക്കാൻ സാധിക്കുകയുള്ളൂ. വിശദമായി അറിയുന്നതിന് വീഡിയോ കാണൂ.