ഫാറ്റി ലിവർ ഉണ്ടെന്നറിഞ്ഞാൽ ഉടൻതന്നെ ഇത് ചെയ്യൂ, എളുപ്പത്തിൽ മാറിക്കിട്ടും…

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ അഥവാ ലിവർ. നിരവധി സങ്കീർണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഈ അവയവത്തെ രാസ പരീക്ഷണശാല എന്നാണ് വിളിക്കുന്നത്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റു വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ കരൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദഹനത്തിന് ആവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുന്നതും കരളിലാണ്.

ലിപ്പോ പ്രോട്ടീനുകളുടെ ഉൽപാദനവും വിഘടനവും ഇവിടെ നടക്കപ്പെടുന്നു. മറ്റ് അവയവങ്ങളിൽ നിന്ന് കരൾ വ്യത്യാസപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണ്. കേടു പറ്റിയാൽ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനർജനിപ്പിക്കാനും ഉള്ള കഴിവ് കരളിനുണ്ട്. കരളിനെ ബാധിക്കുന്ന പല രോഗങ്ങൾക്കും ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയുവാൻ സാധിക്കില്ല.

അതുകൊണ്ടുതന്നെ പല കരൾ രോഗങ്ങളും വളരെ വൈകിയാണ് നിർണയിക്കപ്പെടുന്നത് ഇത് കരളിൻറെ പ്രവർത്തനത്തെ ബാധിക്കുകയും സങ്കീർണ്ണതയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഏറ്റവും സാധാരണമായി കാണുന്ന കരളിനെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ. ഇതിനെ ലളിതമായി കരളിൽ കൊഴുപ്പടിയുക എന്നുവേണം പറയാൻ. ഈ ആരോഗ്യ പ്രശ്നം ഉള്ള എല്ലാവർക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല.

എന്നാൽ ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തന മൂലം കോശങ്ങൾക്ക് തകരാറ് സംഭവിക്കുകയും അത് നീർക്കെട്ടിന് കാരണമാവുകയും ചെയ്യുന്നു. ഇത് പിന്നീട് കരളിൻറെ ആരോഗ്യത്തെ പൂർണ്ണമായും ബാധിക്കുന്നു ലിവർ സിറോസിസ് പോലുള്ള മാരകരോഗങ്ങളിലേക്ക് നയിക്കും. പണ്ടൊക്കെ മദ്യപിക്കുന്നവരിൽ മാത്രമായിരുന്നു കരൾ രോഗങ്ങൾ പിടിപെട്ടിരുന്നത് എന്നാൽ ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും മദ്യപിക്കാത്തവരിലും ഇവ സർവ്വസാധാരണമാണ്. തെറ്റായ ജീവിത രീതിയാണ് ഇത്തരത്തിലുള്ള കരൾ രോഗങ്ങൾക്ക് കാരണമായി തീരുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.