ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് പൊണ്ണത്തടി അഥവാ അമിതഭാരം. അമിതമായ കൊഴുപ്പ് ആരോഗ്യത്തിന് അപകടമാകുന്ന തരത്തിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണിത്. പ്രായഭേദമന്യേ കുട്ടികളും ചെറുപ്പക്കാരും മുതിർന്നവരും ഇതുമൂലം ബുദ്ധിമുട്ടുന്നു. മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും പ്രതികൂലമായ ഫലം ഉണ്ടാക്കുന്ന ഒന്നാണിത്.
തെറ്റായ ജീവിതരീതിയാണ് ഈ പ്രശ്നം എല്ലാവരിലേക്കും എത്തുന്നതിന് കാരണമായിരിക്കുന്നത്. പൊണ്ണത്തടി മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നു. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുമായി അടുത്ത ബന്ധം ഉണ്ട് അമിതവണ്ണത്തിന്. ഇത് ഹൃദ്രോഗത്തിനുള്ള അപകട സാധ്യതയിലേക്കും നയിക്കുന്നു. വിട്ടുമാറാത്ത വൃക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ, കരൾ രോഗങ്ങൾ, പക്ഷാഘാതം തുടങ്ങിയവയെല്ലാം ഇതിൻറെ പാർശ്വഫലങ്ങളാണ്.
അമിതവണ്ണം സന്ധികളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഭാരം വർദ്ധിക്കുന്നത് മൂലം ചലനശേഷിയും ബാധിക്കുകയും വേണ്ടത്ര അനങ്ങാൻ പറ്റാതെ ആവുന്നത് സന്ധി വേദനയ്ക്ക് കാരണമാകുന്നു. ഇതുമൂലം ചെറുപ്രായത്തിൽ തന്നെ നടുവേദന, മുട്ടുവേദന, കാൽ വേദന എന്നിങ്ങനെ പല പ്രശ്നങ്ങളും ഉടലെടുക്കും. ചെറിയ ദൂരം നടക്കുമ്പോൾ പോലും ശ്വാസംമുട്ടൽ നേരിടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട് അതിനുള്ള കാരണവും ഇതുതന്നെ.
പൊണ്ണത്തടിയുള്ള രോഗികൾക്ക് ആർത്തവ പ്രശ്നങ്ങളും വന്ധ്യതയും ഉണ്ടാവാനുള്ള കൂടുതലാണ്. ശാരീരിക പ്രശ്നങ്ങൾക്ക് പുറമേ മാനസിക പ്രശ്നങ്ങളും ഇവരെ നേരിടുന്നു. അമിതവണ്ണം ഉള്ളവരെ ഇച്ഛാശക്തിയില്ലെന്ന് പറഞ്ഞുകൊണ്ട് പലരും കുറ്റപ്പെടുത്തുന്നു ഇതുമൂലം ഇവർ മാനസിക സമ്മർദ്ദവും പിരിമുറുക്കവും നേരിടേണ്ടി വരുന്നു. അമിതവണ്ണം ഉള്ള പല രോഗികളും നിശബ്ദമായി വിഷാദരോഗം അനുഭവിക്കുന്നവരാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.