അലങ്കാരത്തിനായി വീടുകളിൽ കാശുകൊടുത്ത് നമ്മൾ പലതരം സസ്യങ്ങൾ വാങ്ങിച്ചുവയ്ക്കാറുണ്ട്. നമ്മുടെ പാടത്തും പറമ്പുകളിലുമായി നിരവധി സസ്യങ്ങൾ ഉണ്ട്. പലപ്പോഴും ഇത്തരം സസ്യങ്ങളുടെ ഗുണങ്ങൾ തിരിച്ചറിയുവാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. പണ്ടുകാലത്ത് പാടത്തും പറമ്പുകളിലും ധാരാളമായി വളർന്നിരുന്ന ഇത്തരം സസ്യങ്ങൾ ഇപ്പോൾ അലങ്കാര സസ്യങ്ങൾ ആയി മാറിക്കൊണ്ടിരിക്കുന്നു.
നമുക്ക് ചുറ്റും കാണപ്പെടുന്ന പല സസ്യങ്ങളുടെയും ഗുണങ്ങൾഇന്നത്തെ തലമുറയിൽ ഉള്ളവർക്ക് അറിയുന്നില്ലഎന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ അവയൊക്കെ പറിച്ചു കളയുന്നതാണ് ശീലം. ഒരു വിലയും കൊടുക്കാതെ നമ്മൾ പറിച്ചു കളഞ്ഞു മടുത്ത ഒരു സസ്യമാണ് മതിൽ പച്ച. ആമസോൺ പോലുള്ള മാർക്കറ്റ് വിപണികളിൽ ഇവ പൈലിയ മൈക്രോഫില്ല എന്ന പേരിലാണ് ലഭ്യമാകുന്നത്.
നമ്മുടെ തൊടികളിലും പറമ്പുകളിലും എല്ലാം ധാരാളമായി കണ്ടു എന്ന് ഈ സസ്യം ഇൻഡോർ പ്ലാൻറ് ആയും ഹാങ്ങിങ് പ്ലാൻറ് ആയും വളർത്താവുന്നതാണ്. ആമസോണിൽ ഇതിൻറെ വില ആരംഭിക്കുന്നത് 200 മുതൽക്കാണ്. ഒരു പരിചരണവും കൂടാതെ വളരുന്ന ഈ ചെടി നല്ല രീതിയിൽ അലങ്കരിച്ചു വെച്ചാൽ വീടിന് അലങ്കാര സസ്യമായി വളർത്താവുന്നതാണ്. ഈ സസ്യം വളർത്താനും പരിവലിക്കാനും വളരെ എളുപ്പമാണ്.
അതുകൊണ്ട് തന്നെ ആർക്ക് വേണമെങ്കിലും ഇത് ഒരു അലങ്കാര സസ്യമായി വീട്ടിൽ തന്നെ വളർത്താവുന്നതാണ്. ഭംഗിയായി പച്ചനിറത്തിൽ വളരുന്ന ഈ സസ്യം ആരെയും കൊതിപ്പിക്കുന്നതാണ്. വേഗത്തിൽ വളരുന്നതും പരിപാലിക്കുവാൻ എളുപ്പമുള്ളതുമായ ഒരു ചെടി കൂടിയാണിത്. വെളുത്തതോ പിങ്ക് നിറത്തിലുള്ളതുമായ ചെറിയ പൂക്കൾ ഇവയിൽ ഉണ്ടാകും. വളരെ നല്ല രീതിയിൽ ചട്ടിയിൽ ഇവ അലങ്കരിച്ചു വെച്ചാൽ വീടിൻറെ ഭംഗി വർദ്ധിക്കുകയും സമ്പത്തും ഐശ്വര്യവും വന്നു ചേരുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.