കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് പാലുണ്ണി. സ്ത്രീകളിലും പുരുഷന്മാരിലും എല്ലാം ചർമ്മത്തിനു മുകളിൽ പ്രത്യേകിച്ചും കഴുത്തിലും മറ്റുമായി കണ്ടുവരുന്ന വെളുത്ത നിറത്തിലും അല്പം ഇരുണ്ട നിറത്തിലും ചെറിയ ചുവപ്പു നിറത്തിലും എല്ലാം പാലുണ്ണി കണ്ടുവരുന്നു. കൺപീലികൾക്ക് മുകളിൽ, കഴുത്തിൽ, കക്ഷത്തിൽ, സ്ത്രീകളിൽ മാറിട ഇടുക്കിൽ, തുടയിടുക്കുകളിൽ എല്ലാം തന്നെ പാലുണ്ണി കാണാറുണ്ട്.
ഒരു തണ്ടിലൂടെ ചർമ്മവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണിത്. ഇത് പലരും നിസ്സാരമായി കണക്കാക്കുന്നവയാണ് എന്നാൽ ആരോഗ്യപരമായ ചില സൂചനകൾ കൂടി ഇവ നൽകുന്നുണ്ട്. ശരീരത്തിലെ ചില പ്രത്യേക രോഗാവസ്ഥകളുടെ സൂചനയായി ഇവയെ കണക്കാക്കാം അതുകൊണ്ടുതന്നെ വെറുതെ അവഗണിച്ചു കളയാൻ സാധിക്കുന്ന ഒന്നല്ല. പലരും ചെയ്യുന്ന ഒരു പ്രധാന തെറ്റ് ഇവ കൈകൊണ്ട് പറിച്ചു കളയാൻ നോക്കുന്നതാണ് അത് ഇൻഫെക്ഷൻ കാരണമായിത്തീരുന്നു.
ചർമ്മത്തിൽ മടക്കുകളിൽ സ്കിൻ പരസ്പരം ഉരഞ്ഞു ഉണ്ടാകുമ്പോൾ ആണ് ടാഗുകൾ വരുന്നത്. ചെറിയ ഞെട്ടുകൾ വഴിയാണ് ഇവ ചർമ്മത്തോട് ചേർന്നിരിക്കുന്നത്. അമിതവണ്ണം ഉള്ളവരിൽ, പാരമ്പര്യമായി പ്രമേഹരോഗ സാധ്യതയുള്ള അവരിൽ, സ്ത്രീകളിൽ ഗർഭകാലത്ത്, ശരീരഭാരം കൂടുതൽ ആകുമ്പോൾ, രക്തത്തിൽ ഇൻസുലിന്റെ അളവ് കൂടുമ്പോൾ, പ്രീ ഡയബറ്റിക് അവസ്ഥയിൽ തുടങ്ങിയ സന്ദർഭങ്ങളിൽ ആണ് കൂടുതലായും സ്കിൻ ടാഗുകൾ കാണുന്നത്.
അമിതമായി ടാഗ് വരുന്നവർക്ക് ഉയർന്ന രക്ത സമ്മർദ്ദത്തിന്റെ സൂചനയും ആവാം. ശരീരത്തിലെ മെറ്റാബോളി പ്രശ്നങ്ങൾ കാണിച്ചുതരുന്ന ഒന്നുകൂടിയാണിത്. ഇവ മാറുന്നതിന് ലേസർ അടക്കമുള്ള പല ചികിത്സകളും ഉണ്ട്. എന്നാൽ ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ചു ഇത്തരത്തിലുള്ള സ്കിൻ ടാഗുകൾ പൂർണ്ണമായും മാറ്റുവാൻ സാധിക്കും. ഇതിന് കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.