ഇത് വെറും ഒരു കാട്ടുപഴം അല്ല, ഞൊട്ടാഞൊടിയന്റെ ഗുണങ്ങൾ ആരെയും അത്ഭുതപ്പെടുത്തും…

നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് ഞൊട്ടാഞൊടിയൻ. ഇതിനെ മുട്ടാമ്പുള്ളി എന്നും ഞൊട്ടങ്ങ എന്നും വിളിക്കുന്നു. പലരും ഇതിനെ ഒരു കാട്ടുചെടി ആയിട്ടാണ് കണക്കാക്കിയിട്ടുള്ളത്. മഴക്കാലത്ത് പറമ്പിൽ നിറയെ മുളച്ചു വരുന്ന ഒരു സസ്യമാണിത്. ഇതിൽ ധാരാളം ആയി വിറ്റാമിൻ എ, വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും.

ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുവാനും ഈ ഫലം ഏറെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിട്ടുള്ള പോളിഫിനോളുകൾ വിവിധ തരത്തിലുള്ള അർബുദങ്ങൾ വരാനുള്ള സാധ്യതയെ തടയുന്നു. സന്ധിവാതം, ഗൗട്ട് എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ഇതിൽ 80 ശതമാനവും ജലം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരഭാരം കൂടാതെ തടയുന്നു. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തി കൂടുതൽ ഗാലറി കത്തിച്ചു കളയാനും ഇത് ഏറെ സഹായകമാണ്.

ശരീരത്തിന് ആവശ്യമായ ഫാറ്റി ആസിഡുകൾ ഞൊട്ടാഞൊടിയനിൽ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ ആൻറി ഓക്സിഡന്റുകൾ കോശങ്ങളുടെ ഓക്സീകരണ നാശം തടയുന്നു. പതിവായി ഈ പഴം കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഏറെയാണ്. ശ്വാസകോശം, ഉദരം, മലാശയം ഇവയെ ബാധിക്കുന്ന അർബുദങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

അർബുദകോശങ്ങളുടെ വളർച്ച സാവധാനത്തിൽ ആക്കാനും ഈ പഴം ഫലപ്രദമാണ്. പ്രമേഹ രോഗികൾക്ക് പ്രമേഹം ഉണ്ടാകാൻ സാധ്യതയുള്ള വർക്കും ഏറെ നല്ലതാണ് ഈ പഴം കഴിക്കുന്നത്. രോഗകാരികളായ ബാക്ടീരിയ വൈറസ് എന്നിവയെ തുരത്തി പനി ജലദോഷം ചുമ എന്നീ രോഗങ്ങൾ വരാതെ രോഗപ്രതിരോധ സംവിധാനത്തിൽ ശക്തിപ്പെടുത്തുവാൻ സഹായകമാകുന്നു. ഇത്രയധികം ഗുണങ്ങൾ ഉള്ള ഈ കാട്ടുചെടിയിൽ ഇനിയാരും പിഴുതെറിയേണ്ട.ഈ സസ്യത്തിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.