കുട്ടികളെ ബാധിക്കുന്ന ഒരുതരം മൈഗ്രേൻ ആണ് വയറിലെ മൈഗ്രേൻ. വയറുവേദന, ഓക്കാനം, ശർദ്ദി, കഠിനമായ അസ്വസ്ഥത എന്നിവയൊക്കെ ഇതിന് കാരണമാകുന്നു. സാധാരണയായി മൂന്നു മുതൽ 9 വയസ്സ് വരെ കുട്ടികളിലാണ് കൂടുതലായും കാണപ്പെടുന്നത്. എന്നാൽ ചില അപൂർവ സന്ദർഭങ്ങളിൽ മുതിർന്നവരിലും പ്രായമായവരിലും ഇതുണ്ടാവാം. കുട്ടികളിൽ കാണപ്പെടുന്ന ഈ അസുഖം സാധാരണയല്ല ഇത് താരതമ്യേന കുറവാണ്.
ഇത് ബാധിച്ച ചെറിയ കുട്ടികൾക്ക് വയറിളക്കവും തളർച്ചയും അനുഭവപ്പെടുന്നു. ഈ അസുഖം ഉണ്ടാവുന്നതിന്റെ കൃത്യമായ കാരണം ഇതുവരെ നിർണയിച്ചിട്ടില്ല എന്നാൽ ശരീരത്തിലെ ചില ഹോർമോണുകളുടെ അളവിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. തലച്ചോറിലെ നാഡീ കോശങ്ങളിൽ നിന്ന് കുടലിലേക്കും ശരീരത്തിൻറെ മറ്റ് അവയവങ്ങളിലേക്കും സിഗ്നലുകൾ കൊണ്ടുപോകുന്ന ന്യൂറോ ട്രാൻസ്മിറ്ററുകൾ ആണ് സെറാട്ടോണിനും ഹിസ്റ്റമിനും.
സമ്മർദ്ദത്തിന്റെയും ചില ഭക്ഷണങ്ങളുടെ അലർജി മൂലവും ഈ രണ്ടു പദാർത്ഥങ്ങളുടെയും അളവ് പരിഷ്കരിക്കപ്പെടുന്നു. ഇത് വയറുവേദന മൈഗ്രേനുകൾക്ക് കാരണമാകും. അമിതമായ അളവിൽ വായു വിഴുങ്ങുന്നത് വയറുവേദനയ്ക്കും ചലന രോഗങ്ങൾക്കും കാരണമാകുന്നു. വിശപ്പില്ലായ്മ, ക്ഷീണവും തലകറക്കവും, ദഹനക്കേട്, മലബന്ധം, കണ്ണുകൾക്ക് താഴെയുള്ള ചർമ്മത്തിന്റെ ഇരുണ്ട പാടുകൾ, വയറ്റിൽ ഉണ്ടാകുന്ന.
അസ്വസ്ഥതകൾ തുടങ്ങിയവയെല്ലാമാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതിനും, മതിയായ വിശ്രമം എടുക്കാനും, തലച്ചോറിലെ സമ്മർദ്ദം ഒഴിവാക്കുവാനും കുട്ടികളെ പ്രേരിപ്പിക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാതാ പിതാക്കൾ കുട്ടികൾക്ക് ഇത്തരം നിർദ്ദേശങ്ങൾ നൽകേണ്ടതുണ്ട്. ചില സന്ദർഭങ്ങളിൽ ഈ രോഗത്തിന് വേദനസംഹാരികൾ മാത്രമേ നിർദ്ദേശിക്കാറുള്ളൂ. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.