ആരോഗ്യകരമായ ശരീരത്തിന് വിറ്റാമിനുകളും പോഷകങ്ങളും വളരെ അത്യാവശ്യമാണ്. ചില വൈറ്റമിനുകളുടെ കുറവുകൾ ശരീരത്തിൽ പല രോഗാവസ്ഥയ്ക്കും കാരണമാകുന്നു. ഇത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വൈറ്റമിൻ ആണ് വൈറ്റമിൻ ബി 12. ഇന്നത്തെ കാലത്ത് ഇതിൻറെ അഭാവം നേരിടുന്ന ഒത്തിരി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. സാധാരണയായി സസ്യാഹാരം മാത്രം കഴിക്കുന്നവരിലാണ് ഇതിൻറെ അഭാവം കൂടുതലായും അനുഭവപ്പെടുന്നത്.
ചില ആളുകൾക്ക് കാലുകളിൽ വല്ലാത്ത മരവിപ്പും പുകച്ചിലും എല്ലാം അനുഭവപ്പെടാം ചെരുപ്പ് തെന്നി പോയാൽ പോലും അറിയാത്തവരുണ്ട് ഇതിൻറെ പ്രധാന കാരണം ഈ വിറ്റാമിൻ ഇൻറെ കുറവാണ്. ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾക്കും തലച്ചോറിന് വേണ്ട രീതിയിൽ സന്ദേശങ്ങൾ നൽകാൻ കഴിയാതെ വരുന്നതും ഇതിൻറെ കുറവ് മൂലമാണ്. വിളർച്ച നേരിടുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത്.
ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്ന ഒരു വിറ്റാമിൻ കൂടിയാണിത്. ശരീരത്തെ വിളർച്ചയിൽ നിന്ന് തടയുകയും ഉന്മേഷത്തോടെ നിലനിർത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. പേശികളിലെ ബലഹീനത, ദഹന പ്രശ്നങ്ങൾ, വിളർച്ച, അകാലനര ഇവയുടെ എല്ലാം പ്രധാന കാരണം വിറ്റാമിൻ ബി 12 കുറവാണ്. ഇതിൻറെ അഭാവം നികത്തുന്നതിന് സപ്ലിമെന്റുകൾ ലഭ്യമാണ് .
എന്നാൽ ചില ഭക്ഷണങ്ങളിൽ നിന്ന് ഇത് നേടുവാൻ സാധിക്കും. തേങ്ങാപ്പാൽ, വെളിച്ചെണ്ണ, പാലുൽപന്നങ്ങൾ, കൂൺ, ധാന്യങ്ങൾ, സോയ, ബദാം, മുട്ട, മാംസാഹാരങ്ങൾ എന്നിവയെല്ലാം ഈ വിറ്റാമിന്റെ ഉറവിടങ്ങളാണ്. ശരീരത്തിൻറെ വൈറ്റമിൻ ബി 12 ആവശ്യകത നിലനിർത്തുന്നതിന് ഇവയൊക്കെ സഹായകമാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.