പ്രായഭേദമന്യേ പലരും നേരിടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് സ്കിൻ ടാഗുകൾ. ചർമ്മത്തിന്റെ മുകളിലായി ഉണ്ടാകുന്ന ഇത്തരം സ്കിൻ ടാഗുകൾ ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഒന്നും സൃഷ്ടിക്കാത്തത് കൊണ്ട് തന്നെ പലരും ഇതിനെ വളരെ നിസ്സാരമായ ആണ് കാണുന്നത്. സ്കിൻ ടാഗുകളിൽ പ്രധാനപ്പെട്ടവയാണ് അരിമ്പാറയും പാലുണ്ണിയും എല്ലാം. ഇവ രണ്ടും വ്യത്യസ്തമാണ്. നിരവധി പേർക്ക് ശരീരത്തിൽ വരുന്ന ഒരു പ്രശ്നം കൂടിയാണിത്.
ഇത് ശരീരത്തിന്റെ പല ഭാഗങ്ങളിലായി കാണപ്പെടുന്നു. എന്നാൽ പാലുണ്ണി വരുന്നതിന് പലകാരണങ്ങളും ഉണ്ട്. പ്രായം കൂടുംതോറും ശരീരത്തിൻറെ ഭാരം വർദ്ധിക്കുന്നു ഇത് പാലുണ്ണി വരുന്നതിന് കാരണമാകാം. ശരീരത്തിലെ ഇൻസുലിൻ പ്രൊഡക്ഷൻ കൂടുമ്പോഴാണ് ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നത്. കൊളസ്ട്രോൾ കൊഴുപ്പ് തുടങ്ങിയവ കൂടുതലാവുന്ന സാഹചര്യങ്ങളിലും പാലുണ്ണി ഉണ്ടാകുന്നു.
ഇന്നത്തെ കാലത്ത് നിരവധി ആളുകളിൽ ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. പ്രതിരോധശേഷി കുറഞ്ഞവരിലാണ് ഈ വൈറസ് അണുബാധ പെട്ടെന്ന് ഉണ്ടാകുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച ശേഷം മൂന്നു മുതൽ ഏഴ് ആഴ്ചകൾ കഴിയുമ്പോൾ പാലുണ്ണി ഉണ്ടാകുന്നു. ഇത് കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ കാണുന്ന പ്രശ്നമാണ്. ഇത് ഒരു വൈറസ് ഇൻഫെക്ഷൻ ആയതുകൊണ്ട് തന്നെ ശരീരത്തിൻറെ പല ഭാഗങ്ങളിൽ എത്തപ്പെടുന്നു.
ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വേഗത്തിൽ തന്നെ വ്യാപിക്കുവാനും സാധിക്കും. വെളുത്ത അല്ലെങ്കിൽ ചുവന്ന നിറത്തിൽ വട്ടത്തിലാണ് ഇവ കാണപ്പെടുന്നത്. സാധാരണഗതിയിൽ 10 ദിവസം മുതൽ രണ്ടുമാസത്തിനുള്ളിൽ ഇവ തനിയെ മാറുന്നതാണ്. ഇതില്ലാതാക്കുന്നതിന് പലതരത്തിലുള്ള വീട്ടുവൈദ്യങ്ങളും ഉണ്ട് എന്നാൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇവയൊക്കെ ചെയ്തു നോക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.