നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം. വർഷം മുഴുവനും ലഭ്യമായ ഒരു പഴം കൂടിയാണിത്. ഇതിൽ ധാരാളമായി പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ ബി സിക്സ്, വിറ്റാമിൻ സി, മഗ്നീഷ്യം, മാംഗനീസ്, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഫൈബറുകളെയാണ് പെറ്റിൻ എന്നു പറയുന്നത്. ഇവ പഴത്തിന് മാർദ്ധവമുള്ള ഘടന നൽകുന്നു.
പഴുക്കാത്ത ഏത്തപ്പഴത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള അന്നജം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായകമാകുന്നു. ഏത്തപ്പഴം കഴിക്കുന്നത് സെറാടനിൻ എന്ന ഹോർമോൺ ഉല്പാദനത്തിന് സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും അതുവഴി ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ ഗുണം ചെയ്യുന്നു നല്ല പഴുത്ത ഏത്തപ്പഴം കഴിക്കുന്നത് മൂട് നൽകുവാൻ സഹായിക്കുന്നു.
ഐ ബി എസ് എന്ന രോഗവസ്ത തരണം ചെയ്യുന്നതിന് ഏത്തപ്പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇതിൻറെ ശക്തമായ ആൻറി ഓക്സിഡൻറ് ഗുണങ്ങൾ മാനസികാവസ്ഥ വർദ്ധിപ്പിക്കാനും ശരീരത്തിലെ ഫ്രീ റാഡിക്കൽ മൂലം ഉണ്ടാകുന്ന നാശത്തിൽ നിന്ന് സംരക്ഷണം നൽകുവാനും സഹായിക്കുന്നു. പ്രമേഹ രോഗികൾക്ക് കഴിക്കാൻ സാധിക്കുന്ന സുരക്ഷിതമായ ഒരു ഭക്ഷണമായി ഏത്തപ്പഴം മാറുന്നു.
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അധികം പഴുക്കാത്ത നേന്ത്രപ്പഴം ആണ് ഏറെ നല്ലത്. വിശപ്പ് കുറയാനും അമിത ആഹാരം ഒഴിവാക്കാനും എല്ലാം ഇത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ തടി കുറയ്ക്കാൻ സഹായിക്കുന്നു. കുട്ടികൾക്ക് നേന്ത്രപ്പഴം നെയ്യ് ചേർത്ത് പുഴുങ്ങി നൽകുന്നത് ശരീരത്തിന് ഊർജ്ജം ലഭിക്കുന്നതിനും ക്ഷീണം അകറ്റുന്നതിനും സഹായകമാണ്. നല്ല ആരോഗ്യം എല്ലാവർക്കും നിർബന്ധമായ ഒന്നാണ്. പഴത്തിന്റെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിന് വീഡിയോ കാണൂ.