നിരവധി ആളുകളിൽ കാണപ്പെടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് കുഴിനഖം.നഖം ഉള്ളിലേക്ക് ദിശ തെറ്റി ദശയിലേക്ക് വളരുന്ന അവസ്ഥയാണിത്. നഖത്തിന്റെ കൂർത്ത അഗ്രം വിരലിലെ ചർമ്മത്തിലേക്ക് ക്രമേണ താഴ്ന്നു ഇത് അരിയുകളിലെ വേദനയ്ക്കും നഖത്തിലെ നിറവ്യത്യാസത്തിനും കാരണമാകും. കൈകളിലെ നഖങ്ങളിലും കാലുകളിലെ നഖങ്ങളിലും ഇത് ഉണ്ടാവാം. ഇതിനുള്ള കാരണങ്ങൾ പലതാണ്.
ഇറക്കിയതും നനഞ്ഞതുമായ ഷൂസ് സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ആണ് ഇത് കൂടുതലായും കാണുന്നത്. ചില ആളുകളിൽ കുഴിനഖത്തിനൊപ്പം അണുബാധയും പഴുപ്പും പൂപ്പലും കണ്ടുവരുന്നുണ്ട് ഇതു വളരെ ബുദ്ധിമുട്ടുള്ള ഒരവസ്ഥയാണ്. ഇത് ഒരു ബാക്ടീരിയയിൽ നിന്നാണ് ഉണ്ടാകുന്നത്. പുറം തൊലിയിലെ മുറിവുകളിലൂടെയും നഖത്തിന്റെ മടക്കുകളിലൂടെയും ബാക്ടീരിയകൾ ചർമ്മത്തിലേക്ക് പ്രവേശിക്കുന്നു.
പ്രതിരോധശേഷി കുറഞ്ഞവരിലാണ് ഈ അവസ്ഥ ഇതിൽ ബാധിക്കുക. അധികസമയം കൈകാലുകളിൽ നനവ് ഉണ്ടാക്കുന്ന ജോലികളിൽ ഏർപ്പെടുന്നവർക്കും കുഴിനഖം വേഗത്തിൽ പിടിപെടാം. പാദസംരക്ഷണം കൃത്യമായി ചെയ്യാത്തവർക്കും ഈ പ്രശ്നം ഉണ്ടാകും. നഖത്തിന് ചുറ്റുമുള്ള വേദന, വീക്കം, ചർമ്മത്തിനടിയിൽ അടിഞ്ഞുകൂടുന്ന പഴുപ്പ് തുടങ്ങിയവയെല്ലാം കുഴിനഖത്തിന്റെ ലക്ഷണങ്ങളാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് വീട്ടിൽ തന്നെ ചില പൊടികൈകൾ ചെയ്തു നോക്കാവുന്നതാണ്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഒരു പാത്രത്തിൽ ചൂടുവെള്ളം എടുക്കുക അതിലേക്ക് അല്പം ഉപ്പ് ചേർത്ത് കൊടുത്ത് കുഴിനഖം ഉള്ള വിരലുകൾ അരമണിക്കൂർ മുക്കിവെക്കുക. ദിവസവും ഇത് ചെയ്യുന്നത് കുഴിനഖം മാറാൻ സഹായകമാകും കൂടാതെ ചൊറിച്ചിലും അണുബാധയും ഉണ്ടാവില്ല. ചൂട് വെള്ളത്തിൽ അല്പം ഹൈഡ്രജൻ പെറോക്സൈഡ് അല്ലെങ്കിൽ ആപ്പിൾ സിഡാർ വിനിഗർ ചേർത്ത് കൊടുക്കുകയാണെങ്കിൽ വേഗത്തിൽ കുഴിനഖം മാറാൻ സഹായകമാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.