മുടി തഴച്ചു വളരാൻ ഉലുവ ഉപയോഗിച്ചുള്ള ഈ മാജിക്കൽ ട്രീറ്റ്മെൻറ് ചെയ്തു നോക്കൂ…

നീളമുള്ള ഇടതൂർന്ന മുടിയിഴകൾ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവുകയില്ല. ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പ്രാധാന്യം നൽകുന്നവയാണ് മുടിയിഴകൾ. ആരോഗ്യവും സൗന്ദര്യവും ഉള്ള മുടിക്കായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആഹാര രീതിയിലും മുടി സംരക്ഷണത്തിനും വരുന്ന വീഴ്ചകളാണ് മുടികൊഴിച്ചിൽ, മുടി പൊട്ടൽ, താരൻ, അകാലനര എന്നിവയ്ക്ക് കാരണമായി മാറുന്നത്.

ഇത്തരം പ്രശ്നങ്ങൾ മാറുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് ഉലുവ. ആരോഗ്യ ഗുണങ്ങൾക്ക് പുറമേ സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. മുടിയുടെ ആരോഗ്യത്തിനും മുടികൊഴിച്ചിൽ പൂർണമായി അകറ്റുന്നതിനും ഉലുവ സഹായകമാകുന്നു. കുറച്ചു ഉലുവ വെള്ളത്തിൽ ഇടുക അതിലേക്ക് ചെമ്പരത്തിയുടെ പൂക്കൾ ചേർത്തു കൊടുക്കുക.

മുടി കറുക്കുന്നതിനും വളർച്ചയ്ക്കും ചെമ്പരത്തിയേറെ ഗുണം ചെയ്യുന്നു ഇവ രണ്ടും ചേർത്ത് 10 മിനിറ്റോളം തിളപ്പിച്ച് എടുക്കുക. മീഡിയം തീയിലിട്ട് വേണം ഇവ തിളപ്പിച്ചെടുക്കുവാൻ. ചൂടാറിയതിനു ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക കുളിക്കുന്നതിന് കുറച്ച് സമയം മുൻപായി ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കണം. സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളഞ്ഞാൽ മതിയാകും.

തുടർച്ചയായി കുറച്ചു ദിവസങ്ങളിൽ ഇത് ചെയ്യുന്നത് മുടികൊഴിച്ചിൽ അകറ്റാനും മുടി നന്നായി തഴച്ചു വളരുവാനും സഹായകമാകുന്നു. ഏതൊരു പ്രായക്കാർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ രീതി മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതാണ്. ഉലുവയും ചെമ്പരത്തിയും എല്ലാം പ്രകൃതിദത്തമായ രീതിയിൽ മുടി വളർച്ചയ്ക്ക് സഹായകമാകുന്നു. വളരെ വേഗത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒരു മാർഗ്ഗം കൂടിയാണിത്. ഇത് തയ്യാറാക്കേണ്ട വിധം വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.