ദിവസവും കറ്റാർവാഴ മുഖത്ത് പുരട്ടിയാൽ ഉണ്ടാകുന്ന മാറ്റം ആരെയും അത്ഭുതപ്പെടുത്തും..

നമുക്ക് സുലഭമായി ലഭിക്കുന്ന ഒന്നാണ് കറ്റാർവാഴ. സൗന്ദര്യസംരക്ഷണത്തിന് പണ്ടുമുതൽക്കേ പേരുകേട്ട ഒരു ഔഷധമാണ് കറ്റാർവാഴ അഥവാ അലോവേര. തികച്ചും പ്രകൃതിദത്തമായ ഗുണങ്ങൾ അടങ്ങിയ ഇത് ഇന്നത്തെ തലമുറയ്ക്കിടയിലും നല്ല പ്രചാരമുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരുപോലെ സഹായകമാകുന്നു. മുഖസൗന്ദര്യത്തിന് പ്രാധാന്യം നൽകുന്നവരാണ് നമ്മളെല്ലാവരും.

അതുകൊണ്ടുതന്നെ എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവുകയില്ല. പ്രകൃതിദത്തമായ രീതിയിൽ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ചൊരു വഴി കൂടിയാണിത്. മിക്ക സൗന്ദര്യവർദ്ധക വസ്തുക്കളിലും ഹെയർ ജെല്ലുകളിലും എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. മുഖ സൗന്ദര്യത്തിന് മാത്രമല്ല മുടി വളർച്ചയ്ക്കും മുടി സംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്.

ദിവസവും രണ്ടു നേരം കറ്റാർവാഴ ജെല്ല് മുഖത്ത് പുരട്ടി നോക്കൂ ദിവസങ്ങൾക്കുള്ളിൽ തന്നെ മാറ്റം അറിയാം. ഇതിൽ ധാരാളമായി ജലാംശം അടങ്ങിയിരിക്കുന്നു അത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്തുവാനും ചർമ്മം വരണ്ടു പോകാതിരിക്കുവാനും സഹായകമാകും. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകൾ ആയ എ ബി സി ഫോളിക് ആസിഡ് തുടങ്ങിയവയെല്ലാം മൃതകോശങ്ങൾ നീക്കം ചെയ്ത് ചർമ്മ കോശങ്ങളെ പുനർജീവിപ്പിക്കാൻ ഉപകാരപ്രദം ആകുന്നു.

ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ മുഖത്തെ ചുളിവുകൾ മാറ്റാൻ സഹായിക്കും. പ്രായത്തെ മറികടന്ന് യുവത്വം നിലനിർത്താൻ ദിവസവും ഇത് ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. വേനൽക്കാലത്ത് സുരതാപം കൊണ്ട് ഉണ്ടാകുന്ന പൊള്ളലുകൾ കറ്റാർവാഴ ജെൽ ഉപയോഗിച്ച് മാറ്റാവുന്നതാണ്. മുഖക്കുരുവിനും കറുത്ത പാടുകൾക്കും നല്ലൊരു പ്രതിവിധി കൂടിയാണിത്. കറ്റാർവാഴയുടെ ജെല്ലിൽ മഞ്ഞൾ കൂടി ചേർത്ത് പുരട്ടിയാൽ കറുത്ത പാടുകൾ വേഗത്തിൽ ഇല്ലാതാകും. ഇതിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ കാണൂ.