ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൂത്രാശയ അണുബാധ ജീവിതത്തിൽ ഒരിക്കലും ഉണ്ടാവില്ല, പലർക്കും അറിയാത്ത അറിവ്…

ലോകത്തിൽ തന്നെ ഏറ്റവും സാധാരണയായി കാണപ്പെടുന്ന അണുബാധകളിൽ രണ്ടാമത്തെ സ്ഥാനത്താണ് മൂത്രാശയ അണുബാധ അഥവാ യൂറിനറി ഇൻഫെക്ഷൻ. ഏറ്റവും കൂടുതലായി ബാധിക്കുന്നത് സ്ത്രീകളിലാണ്.ഇത് വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവ ഉൾപ്പെടെയുള്ള ഏതെങ്കിലും ഭാഗത്തെ ബാധിക്കുന്ന അണുബാധയാണ്. കുടലിൽ നിന്നുള്ള ബാക്ടീരിയകളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്.

എന്നാൽ വൈറസ്, ഫംഗസ് എന്നിവയും അണുബാധയും ഉണ്ടാകുന്നതിന് കാരണമായി തീരുന്നു. ശരീരത്തിലെ ജലാംശം കുറയുന്നതും യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഈ ആരോഗ്യപ്രശ്നം ഉണ്ടാകുമ്പോൾ ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നു. മൂത്രമൊഴിക്കുമ്പോൾ പൊള്ളുന്നത് പോലുള്ള അസ്വസ്ഥത അനുഭവപ്പെടുക, ഇടയ്ക്കിടെ മൂത്രമൊഴിക്കണം എന്ന് തോന്നൽ.

മൂത്രം തെളിഞ്ഞതോ അല്ലെങ്കിൽ ഇരുണ്ട നിറത്തിലുള്ളതോ, മൂത്രത്തിന് രൂക്ഷമായ ദുർഗന്ധം, ബ്ലാഡർ പൂർണ്ണമായും ശൂന്യമായിട്ടില്ല എന്ന തോന്നൽ, പെൽവിക് ഭാഗങ്ങളിൽ കഠിനമായ വേദന. മൂത്രസഞ്ചിയിൽ നിന്ന് മൂത്രം പുറന്തള്ളുന്ന യുറേത്ര എന്ന ട്യൂബ് പുരുഷന്മാരെക്കാൾ സ്ത്രീകളിൽ നീളം കുറവാണ് അതുകൊണ്ടുതന്നെ ബാക്ടീരിയകൾക്ക് എളുപ്പത്തിൽ അകത്ത് പ്രവേശിക്കുവാൻ സാധിക്കുന്നു. ഇതാണ് സ്ത്രീകളിൽ പുരുഷന്മാരെക്കാൾ ഈ പ്രശ്നം കൂടുതലായി കാണുന്നതിന് കാരണം.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അണുബാധ ഉണ്ടാകാതെ തടയാൻ കഴിയും.ധാരാളം വെള്ളം കുടിക്കുന്നത് വഴി കൂടുതൽ മൂത്രം പോവുകയും അണുബാധയുണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. മൂത്രത്തിന്റെ അസിഡിറ്റി വർദ്ധിപ്പിക്കുന്നതിലൂടെ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളിൽ നശിപ്പിക്കുന്നു. അതിനായി വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുക. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനായി ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും പിന്തുടരേണ്ടത് അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.