ചർമ്മ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും. ചർമ്മത്തെ ബാധിക്കുന്ന നിരവധി രോഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ചർമ്മത്തെ ബാധിക്കുന്ന ഒരു ത്വക്ക് രോഗമാണ് വട്ടച്ചൊറി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ രോഗാവസ്ഥ ഉണ്ടാകുന്നു പ്രധാനമായും കക്ഷത്തും ഇടുക്കുഭാഗത്തും മറ്റും ചൊറിച്ചിലോട് കൂടി കാണപ്പെടുന്നു.
അമിതവണ്ണം ഉള്ളവർ, അധികമായി വിയർക്കുന്നവർ തുടങ്ങിയവരൊക്കെ ഈ രോഗാവസ്ഥ കൂടുതലായും കണ്ടുവരുന്നു. കഠിനമായ ജോലി കൊണ്ട് വിയർത്തു കൊണ്ടിരിക്കുകയും എന്നാൽ അതിനനുസരിച്ച് വസ്ത്രങ്ങൾ മാറ്റുവാൻ സാഹചര്യങ്ങൾ ഇല്ലാതെ വരുകയും ചെയ്യുന്ന അവസ്ഥയിൽ വട്ടച്ചൊറി രൂപപ്പെടുന്നു. വേണ്ട വിധത്തിൽ ശുചിത്വം പാലിക്കാത്തവരിൽ ഇത് ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്നു.
രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പ്രധാനമായും പ്രമേഹം പോലുള്ള മുകളിൽ ഇവ വേഗത്തിൽ പടർന്നു പിടിക്കുന്നു. ശരീരത്തിന്റെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തിലേക്ക് പടർന്നു പിടിക്കുന്നതിനുള്ള സാധ്യതകൾ കൂടുതലാണ്. അസഹനീയമായ ചൊറിച്ചിൽ, നിറമാറ്റം എന്നിവ ഇതിന് ഉണ്ടാവും. ചർമ്മ പ്രതലത്തിൽ നിന്നും അല്പം ഉയർന്നിരിക്കും. ചിലരിൽ ഇത് കുമിളകളായും കാണപ്പെടുന്നു.
ഈർപ്പം കെട്ടിനിൽക്കുന്ന ഭാഗങ്ങളിലാണ് ഇത് കൂടുതലായും കാണുന്നത്. തുടയിടുക്ക്, സ്തനങ്ങളുടെ താഴ്ഭാഗത്ത്, സ്വകാര്യ ഭാഗങ്ങളിൽ, പാവാടയും ചുരിദാർ പാന്റും കെട്ടുന്ന ഭാഗത്ത്, കക്ഷം എന്നീ ഭാഗങ്ങളിൽ വട്ടച്ചൊറി പ്രധാനമായും കാണുന്നു.അടിവസ്ത്രങ്ങൾ നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ. അയഞ്ഞതും പരുത്തി കൊണ്ടുള്ളതും ആയ വസ്ത്രങ്ങൾ ധരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. തൈര്, ധാരാളം പുളിയുള്ള ഭക്ഷണസാധനങ്ങൾ, ഉഴുന്നു ചേർന്ന ഭക്ഷണങ്ങൾ, അച്ചാർ, മത്സ്യം മാംസം തുടങ്ങിയവ ഒഴിവാക്കുന്നതാണ് ഈ രോഗാവസ്ഥയുള്ളവർക്ക് ഉത്തമം. ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.