സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ആസ്മ. ബാഹ്യവും ആന്തരികവുമായ പല ഘടകങ്ങളോടും ശരീരത്തിൻറെ അമിതമായ പ്രതിപ്രവർത്തനം ശ്വാസ നാളികളെ ബാധിക്കുന്ന അവസ്ഥയാണ് ആസ്ത്മ. ഇതുമൂലം ശ്വാസനാളികൾക്ക് ചുരുക്കം, നീർക്കെട്ട്, വീക്കം തുടങ്ങിയവ സംഭവിക്കുന്നു. ഏതു പ്രായക്കാർക്കും ഈ രോഗാവസ്ഥ ഉണ്ടാവാം. എന്നാൽ ചിലർക്ക് കുട്ടിക്കാലം മുതൽ ആസ്ത്മ അനുഭവപ്പെടുന്നുണ്ടെങ്കിൽ.
കൃത്യമായ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട് അല്ലെങ്കിൽ ഇത് ക്രമേണ ഗുരുതരം ആകുന്ന സ്ഥിതിവിശേഷം ഉണ്ടാകും. കാലാവസ്ഥ വ്യതിയാനം മുതൽ ഒരു രോഗിയുടെ മാനസികാവസ്ഥയിലെ വ്യത്യാസങ്ങൾ പോലും ആസ്മ കൊണ്ട് ഉണ്ടാകുന്ന അസ്വസ്ഥതകൾ പുറത്തുവരുന്നതിന് കാരണമാകുന്നു. മാനസിക സമ്മർദ്ദം കൂടുന്ന സാഹചര്യങ്ങളിൽ രോഗത്തിൻറെ അസ്വസ്ഥതകൾ വർദ്ധിക്കുന്നു.
സ്ത്രീകളിൽ ഹോർമോൺ വ്യതിയാനമ മൂലം ഈ രോഗാവസ്ഥ വളരെ വലിയ അസ്വസ്ഥതകൾക്ക് കാരണമാകും. വിട്ടുമാറാത്ത ചുമ, തുമ്മൽ, ശ്വാസ തടസ്സം, തൊണ്ട ചൊറിച്ചിൽ, കഫക്കെട്ട്, രാത്രി ഉറങ്ങുന്നതിനിടയിലെ കടുത്ത ചുമ തുടങ്ങിയവയെല്ലാമാണ് ആത്മയുടെ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എക്സറേ അല്ലെങ്കിൽ പൾമണറി ഫംഗ്ഷൻ ടെസ്റ്റ് എന്നിവ നടത്തേണ്ടതുണ്ട്. ഏറ്റവും ഫലപ്രദമായി ആത്മസംബന്ധമായ പ്രശ്നങ്ങൾ കുറച്ചു കൊണ്ടുവരാൻ.
നല്ലൊരു മാർഗമാണ് ഇൻഹേലറുകളുടെ ഉപയോഗം. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതെ ശ്വാസനാളികളിൽ ആവശ്യമായ അളവിൽ മാത്രം മരുന്നുകൾ എത്താൻ സഹായിക്കുന്നവയാണ് ഇവ. ജീവിതസാഹചര്യം ആക്കുന്നതിലൂടെ ഇതിനുള്ള കാരണം വ്യക്തമായും മനസ്സിലാക്കുവാൻ സാധിക്കും. കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ ഈ രോഗാവസ്ഥ സങ്കീർണതുകളിലേക്ക് നയിക്കുന്നു. കൃത്യമായ രീതിയിൽ ചികിത്സ ഉറപ്പിച്ചാൽ രോഗം നിയന്ത്രിച്ച് നടത്തുവാൻ സാധിക്കുന്നതാണ്. കുട്ടികളിൽ ആസ്മ രോഗം ഉണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.