ജ്യൂസുകൾ ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ ഉണ്ടാവുകയില്ല. അത്തരത്തിൽ വളരെ ഗുണപ്രദമായ ഒന്നാണ് എബിസി ജ്യൂസ്. ആരോഗ്യമുള്ള ശരീരത്തിനായി കൊതിക്കുകയും അതിനുവേണ്ടി ഭക്ഷണകാര്യത്തിൽ കൂടുതലായി ശ്രദ്ധിക്കുകയും ചെയ്യുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് എബിസി ജ്യൂസിന്റെ ഗുണങ്ങൾ. ഏറ്റവും മികച്ച ഡിറ്റോക്സി പാനീയമാണിത്.
ജ്യൂസുകളുടെ ഏറ്റവും മികച്ച കോമ്പിനേഷനാണ് എ ബി സി, ഏറ്റവും കൂടുതൽ പോഷകമൂല്യമുള്ള മൂന്ന് ചേരുവകൾ അടങ്ങിയ ഒരു പാനീയം. ഇതിൽ ആപ്പിളിലും ബീറ്റ്റൂട്ടിലും ക്യാരറ്റിലും ഉള്ള ആരോഗ്യ ഗുണങ്ങൾ മുഴുവനായി അടങ്ങിയിരിക്കുന്നു. ആപ്പിളിന്റെയും ബീറ്റ്റൂട്ടിന്റെയും ക്യാരറ്റിന്റെയും എല്ലാം ഗുണങ്ങൾ അറിയാത്തവർ വളരെ കുറവാകും. ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതിന് ഏറ്റവും ഉത്തമമായ പാനീയമാണിത്.
ദഹിക്കാത്ത വിഷ വസ്തുക്കളിൽ നീക്കം ചെയ്യുന്നത് കുടലാണ്. വൃക്കയും കരളും ശരീരം ശുദ്ധീകരിക്കുവാൻ സഹായകമാകുന്നു. ഇത്തരത്തിൽ അവയവങ്ങളുടെ പ്രവർത്തനത്തിന് സഹായിക്കുന്ന ഒന്നാണ് എബിസി ജ്യൂസ്. ഈ മൂന്ന് ചേരുവകളുടെയും മാന്ത്രിക മിശ്രിതം ഹൃദയത്തെ സംരക്ഷിക്കുവാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഏറെ ഉത്തമമാണിത്. ഹൃദയത്തെ പല രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുവാൻ ഈ ജ്യൂസ് ഏറെ ഗുണം ചെയ്യുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടലിനെ ആരോഗ്യകരമായി നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും സഹായകമാകുന്നു. കണ്ണുകളുടെ എല്ലാവിധ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരം കൂടിയാണിത്. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിനും കണ്ണിൻറെ പേശികളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ ജ്യൂസ് സഹായകമാകുന്നു. ശരീരത്തിൻറെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ലൊരു മാർഗം കൂടിയാണിത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു ശീലമാക്കുക. ഇതിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണൂ.