ധനു മാസത്തിലെ ആദ്യത്തെ ബുധനാഴ്ച അഥവാ മുപ്പട്ട് ബുധനാഴ്ച കുചേല ദിനമാണ്. ഭഗവാൻ ശ്രീകൃഷ്ണൻ ഏറ്റവും സന്തുഷ്ടനായി കാണപ്പെടുന്ന ഒരു ദിവസം കൂടിയാണിത്. ഭഗവാൻ തൻറെ സതീർത്ഥനായ കുചേലനെ സ്വീകരിച്ച് ആനയിച്ച് അനുഗ്രഹിച്ച് എല്ലാ സൗഭാഗ്യങ്ങളും നൽകിയ ദിവസം കൂടിയാണ്. ഇന്നത്തെ ദിവസം ഭഗവാനോട് നമ്മൾ എന്ത് കഷ്ടപ്പാടും ദുരിതവും പറഞ്ഞാൽ നമ്മളെ ഭഗവാൻ വേണ്ടുവോളം അനുഗ്രഹിക്കുന്ന ദിവസം കൂടിയാണെന്ന്.
ശ്രീകൃഷ്ണ ഭഗവാനും കുചേലനും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. തങ്ങളുടെ ഗുരുകുല വിദ്യാഭ്യാസവും കഴിഞ്ഞ് ജീവിതത്തിന്റെ മറ്റുപല കാര്യങ്ങളിൽ ഏർപ്പെടുന്ന സമയത്ത് അവർ രണ്ടും രണ്ടു വഴിക്കായി പോയി. അതിൽ കുചേലൻ ആകട്ടെ ദാരിദ്ര്യവും കടുത്ത ജീവിത പ്രതിസന്ധിയും നേരിടുന്ന സമയമായിരുന്നു. എന്നാൽ ശ്രീകൃഷ്ണ ഭഗവാൻ സകല സൗഭാഗ്യങ്ങളോടും കൂടി കൊട്ടാരത്തിൽ കഴിയുകയായിരുന്നു.
കുചേലൻ വിവാഹം കഴിച്ചു ഒരു കുടിലിൽ ഒരുപാട് കഷ്ടപ്പാടുകളും ആയി കഴിയുകയായിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ ശ്രീകൃഷ്ണ ഭഗവാനെ ചെന്ന് കണ്ടു നമ്മുടെ കഷ്ടപ്പാടുകൾ പറയാൻ കുചേലനെ ഉപദേശിച്ചു. അങ്ങനെ കൊട്ടാരത്തിലേക്ക് വന്ന കുചേലനെ വളരെ അകലയിൽ നിന്നുതന്നെ ശ്രീകൃഷ്ണ ഭഗവാൻ തിരിച്ചറിയുകയും കൊട്ടാരത്തിലേക്ക് ആനയിക്കുകയും ചെയ്യുന്നു.
കുചേലൻ പറയാൻ വന്ന കാര്യങ്ങളൊക്കെ ഭഗവാൻറെ ആ സ്നേഹത്തിനു മുന്നിൽ മറന്നു പോയി. കുചേലൻ കൊണ്ടുവന്ന അവിൽ ഭഗവാൻ വാരിയെടുത്തു കഴിച്ചു. ഭഗവാൻ കുചേലന്റെ വീടിനു മുന്നിലായി പ്രത്യക്ഷപ്പെട്ട് സകല ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നൽകുന്നു. ഭഗവാൻറെ സ്നേഹത്തിനു മുന്നിൽ കുചേലൻ ഒന്നും ചോദിക്കാതെ ഇറങ്ങിവരുന്നു. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക.