സ്വന്തം സുജാതയിലെ നടിയായ രശ്മി ജയഗോപാലൻ ആണ് മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി യാത്രയായത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയായ സ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മ എന്ന വേഷത്തിലൂടെയാണ് ആരാധകർക്ക് മുമ്പിൽ എത്തുന്നത്. എന്നാൽ താരത്തിന്റെ വിയോഗം വളരെ പെട്ടെന്ന് ആയിരുന്നു. ഇപ്പോഴും ആരാധകർക്കും താരത്തിന്റെ സഹപ്രവർത്തകർക്കും വിശ്വസിക്കാനാകാത്ത നടുക്കമാണ് ഉണ്ടായിരിക്കുന്നത്.
ഈ ഓണത്തിന് സെറ്റ് സാരിയെടുത്ത് പൂക്കളത്തിന്റെ അടുത്തിരിക്കുന്ന ചിത്രം താരത്തിന്റെ ഏറ്റവും അവസാന ചിത്രം ആകുമെന്ന് ആരും ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. കണ്ണുനീരോടെയാണ് ഈ ചിത്രങ്ങൾ ആരാധകർ നോക്കുന്നത്. നടി രശ്മി വലിയൊരു കൃഷ്ണ ഭക്ത ആണെന്ന് എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ നടി രശ്മി ജയഗോപാൽ ഇത്രവേഗം എല്ലാവരെയും ഉപേക്ഷിച്ച് യാത്രയായതിന്റെ ദുഃഖത്തിലാണ് ഏവരും.
സ്വന്തം സുജാത എന്ന പരമ്പരയിലെ നടി ചന്ദ്ര കല്യാൺന്റെ സുഹൃത്തായിരുന്നു രശമി. വീട്ടിലെ ഒരു അംഗം നഷ്ടപ്പെട്ടതിന്റെ വേദനയിൽ ആണ് താരം. നടി ചന്ദ്രയുടെ വാക്കുകളും ആരാധകരെ ഒരുപാട് നിരാശയിൽ ആക്കുന്നു. ഏറ്റവും മോശപ്പെട്ട സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല ഇത് നമ്മുടെ അവസാനത്തെ ഫോട്ടോ ആകുമെന്ന്.
ഞങ്ങളുടെ പ്രിയപ്പെട്ട രശ്മി ചേച്ചി എന്റെ ചേച്ചിയമ്മ, കൃഷ്ണന്റെ ഒപ്പം പോയി. ഞങ്ങൾക്ക് ഇന്ന് ഞങ്ങളുടെ ചേച്ചിയെ നഷ്ടമായി. ചേച്ചിയുടെ സാന്നിധ്യം ഇല്ലാത്ത ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞങ്ങളെല്ലാവരും ചേച്ചിയും മിസ്സ് ചെയ്യും എന്നിങ്ങനെയായിരുന്നു താരത്തിന്റെ ഹൃദയസ്പർശിയായ വാക്കുകൾ. നിരവധി പേരാണ് താരത്തിന് നിറകണ്ണുകളോടെ ആദരാഞ്ജലികൾ അർപ്പിച്ചത്.