താരൻ മൂലം ബുദ്ധിമുട്ടുന്ന ഒട്ടേറെ ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇതൊരു സൗന്ദര്യ പ്രശ്നം മാത്രമല്ല പല ആരോഗ്യ പ്രശ്നങ്ങളുടെയും സൂചന കൂടിയാണ്. തലയോട്ടിയിലും ചർമ്മത്തിലും വസ്ത്രങ്ങളിലും വെളുത്തതോ നരച്ചതുമായ വലിയ എണ്ണമയമുള്ള കട്ടകളോ അടരുകളോ ഉണ്ടാകുന്നത് നിർജീവമായ ചർമ്മ കോശങ്ങളുടെ ഫലമായാണ്. അസഹനീയമായ ചൊറിച്ചിൽ ആണ് ഇതിൻറെ പ്രധാന ലക്ഷണം.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. ചില രോഗങ്ങളുടെ ഫലമായും ഇതുണ്ടാവാം. ദുർബലമായ രോഗപ്രതിരോധ സംവിധാനവും താരൻ വരാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു. പാർക്കിൻസ് രോഗവും നാഡീ വ്യവസ്ഥയെ ബാധിക്കുന്ന മറ്റു പല രോഗങ്ങളും താരൻ വരുന്നതിനുള്ള കാരണങ്ങളിൽ പെടാം. തെറ്റായ രീതിയിൽ മുടി കഴുകുന്നതും, വരണ്ട തലയോട്ടിയും താരന്റെ മറ്റു പല കാരണങ്ങളാണ്.
ഈ പ്രശ്നം പൂർണ്ണമായി മാറ്റുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. വളരെ ഫലപ്രദമായി താരൻ അകറ്റുന്നതിനായി വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതിനായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് ഉലുവ ചേർത്ത് കൊടുക്കുക. മുടിയിൽ ഉണ്ടാകുന്ന ഏതൊരു പ്രശ്നത്തിനും നല്ലൊരു പരിഹാരമാണ് ഉലുവ.
തിളക്കുന്ന ഉലുവ വെള്ളത്തിലേക്ക് തുളസി കതിരുകൾ ചേർത്തു കൊടുക്കുക, കുറച്ച് തേയില പൊടി കൂടി ചേർത്തു കൊടുക്കണം. ഇവയെല്ലാം നന്നായി തിളച്ചു വരുമ്പോൾ തീ അണച്ച് അരിച്ചെടുക്കുക. തലയോട്ടിയിലും മുടിയഴകളിലും ദന്തപാല എണ്ണ തേച്ച് പിടിപ്പിച്ച് അതിനുശേഷം ഈ മരുന്ന് കൂടി തേക്കുക. കുറച്ച് സമയത്തിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. താരൻ അകറ്റുന്നതിനുള്ള ഏറ്റവും നല്ലൊരു പ്രതിവിധി ആണിത്.