ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് വൃക്കാ അഥവാ കിഡ്നി. ശരീരത്തിലെ അരിപ്പ എന്നാണ് ഇത് അറിയപ്പെടുന്നത്. അഴുക്കുകൾ നീക്കം ചെയ്യുന്ന ധർമ്മമാണ് വൃക്ക നിർവഹിക്കുന്നത്. വൃക്കയുടെ പ്രവർത്തനം തകരാറിലായാൽ ശരീരത്തിൻറെ മൊത്തം ആരോഗ്യവും തകരാറിലാകും. വൃക്കയുടെ പ്രവർത്തനം തകരാറിലാകുമ്പോൾ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്.
നമ്മുടെ സമൂഹത്തിൽ വൃക്ക പ്രശ്നങ്ങൾക്ക് അടിസ്ഥാനമായി വരുന്നത് മൂന്ന് കാരണങ്ങളാണ്. ക്രമാതീതമായി പ്രമേഹം ഉയരുക, തുടർച്ചയായി ഉയർന്നുനിൽക്കുന്ന രക്തസമ്മർദ്ദം, പാരമ്പര്യം എന്നിവ വൃക്ക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. വൃക്കയുടെ പ്രവർത്തനം തകരാറിൽ ആകുമ്പോൾ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങളിൽ ഏറ്റവും ആദ്യത്തേത് അമിതമായ ക്ഷീണമാണ്. രക്തത്തിലെ യൂറിയ വർദ്ധിക്കുമ്പോൾ ആണ് ഇത് ഉണ്ടാകുന്നത്.
സാധാരണയായി വൃക്കയാണ് ഇവ അരിച്ചു കളയുന്നത്. വൃക്ക തകരാറിലാകുമ്പോൾ ഹീമോഗ്ലോബിൻ അളവ് കുറയുന്നു ഇത് ക്ഷീണത്തിലേക്കും ഉറക്കമില്ലായ്മ യിലേക്കും വഴിയൊരുക്കും. വൃക്ക രോഗം ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിന് കാരണമാകും. കിഡ്നി പ്രശ്നമെങ്കിൽ കാലുകളുടെ ഭാഗത്തുള്ള കോശങ്ങലിലേക്ക് ടോക്സിൻ അടിഞ്ഞുകൂടുന്നു. ചർമം വരളുകയും ഇരുണ്ടതായി തീരുകയും ചെയ്യുന്നു.
ഇടയ്ക്കിടെ മൂത്രമൊഴിക്കണം എന്ന് തോന്നൽ ഉണ്ടാവുന്നതും വൃക്ക രോഗത്തിൻറെ ലക്ഷണമായി കണക്കാക്കാം. മൂത്രത്തിലൂടെ അൽബുമിൻ എന്ന പ്രോട്ടീൻ പുറത്തേക്ക് പോകുന്നതിന്റെ ലക്ഷണമായി മൂത്രത്തിൽ പത കാണുന്നത് കണക്കാക്കാം. പാദത്തിൽ ഉണ്ടാകുന്ന നീരാണ് മറ്റൊരു ലക്ഷണം. ജലാംശം വേണ്ട രീതിയിൽ പുറന്തള്ളാൻ കഴിയാതെ വരുമ്പോൾ കാൽ ഭാഗത്തേക്ക് നീര് വരുന്നു. ചില വൃക്ക രോഗങ്ങൾ മസിലുകൾക്കും വേദനയുണ്ടാക്കുന്നു. വൃക്ക രോഗങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.