ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രാശയത്തിലെ കല്ല്. ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണെന്ന് അത് അനുഭവിച്ചവർക്ക് അറിയാമായിരിക്കുമല്ലോ. പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമായ ഈ വേദന ചില ആളുകളിൽ പ്രസവവേദനയെക്കാൾ രൂക്ഷമായിരിക്കുന്നു. അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ വേദന കിഡ്നി സ്റ്റോണിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്.
കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരണം ആണ് വൃക്കയിലെ കല്ലുകൾ ആയി രൂപപ്പെടുന്നത്. ശരീരത്തിലെ ചിലതരം ധാതുക്കൾ മൂത്രത്തിൽ അടിഞ്ഞു കൂടുമ്പോഴാണ് വൃക്കയ്ക്കുള്ളിൽ ഇത്തരം കല്ലുകൾ രൂപപ്പെടുന്നത്. ശരീരത്തിൽ മതിയായ ജലാംശം ഇല്ലാതെ വരുമ്പോൾ മൂത്രം കൂടുതൽ സാന്ദ്രമാവുകയും ചില ധാതുക്കളുടെ അളവ് വർദ്ധിക്കുകയും ചെയ്യുന്നു ഇത് പിന്നീട് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിലേക്ക് നയിക്കുന്നു.
കല്ലുകളുടെ വലുപ്പം പലതരത്തിൽ ആയിരിക്കും മാത്രമല്ല മൂത്രനാളിയിലെ മറ്റു ഭാഗങ്ങളിലേക്ക് കടക്കുവാനും ഇവയ്ക്ക് സാധിക്കുന്നു. മിക്ക സന്ദർഭങ്ങളിലും കല്ലുകൾ മൂത്രനാളിയിലൂടെ സ്വയം പുറത്തേക്ക് കടന്നു പോകാറുണ്ട്. എന്നാൽ കല്ലുകളുടെ വലിപ്പം കൂടുമ്പോൾ ഇവയെ പുറത്തെടുക്കുവാൻ ശസ്ത്രക്രിയയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. വൃക്കയിൽ കല്ലുകൾ രൂപപ്പെടുമ്പോൾ ഓരോ വ്യക്തികളിലും അതിൻറെ ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു.
പുറം വേദന അല്ലെങ്കിൽ വയറിൻറെ വശങ്ങളിൽ കഠിനമായ വേദന, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിന് ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറം, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, തലകറക്കം, ഛർദി തുടങ്ങിയവയെ എല്ലാമാണ് കിഡ്നി സ്റ്റോൺ ഉള്ളതിന്റെ പ്രധാന ലക്ഷണങ്ങൾ. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ തേടുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.