ഏറ്റവും അവസാനം യൂട്യൂബ് ചാനൽ തുടങ്ങി ഗായത്രി.., വൈകിയ വേളയിൽ ഉത്തരവുമായി താരം.!! ആകാംഷയോടെ ജനങ്ങൾ.

മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് ഗായത്രി അരുൺ. ഗായത്രി എന്നതിനേക്കാൾ എല്ലാവർക്കും പരസ്പരത്തിലെ ദീപ്തി എന്ന് പറയുബോഴാണ് കൂടുതൽ പരിജയം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന പരമ്പരയിലൂടെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച താരമാണ് ഗായത്രി. തന്റെ അഭിനയ മികവു കൊണ്ടും പരിശ്രമം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കുകയും പിന്നീട് സിനിമാ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തുകയും ചെയ്തു.

ഏതാനും ചുരുക്കം ചില സിനിമകളിൽ ഭാഗമാകാൻ നടി ഗായത്രിക്ക് സാധിച്ചു. സോഷ്യൽ മീഡിയകളിൽ സജീവമായ താരം ഇപ്പോൾ ഏറ്റവും പുതുതായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ്. ഒരു ഹാസ്യ രൂപേണയാണ് താരം ഇങ്ങനെ പറയുന്നത്, ഈ ഇന്ത്യ മഹാരാജ്യത്തിൽ ഏറ്റവും അവസാനമായി യൂട്യൂബ് ചാനൽ തുടങ്ങുന്ന വ്യക്തി ഗായത്രി അരുൺ ആയിരിക്കും എന്നിങ്ങനെയായിരുന്നു താരത്തിന്റെ വാക്കുകൾ.

കാരണം ഇന്നത്തെ കാലത്ത് എല്ലാവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. പരസ്പരം എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്നതും സോഷ്യൽ മീഡിയയിൽ കൂടി തന്നെയാണ്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക എല്ലാ താരങ്ങളും സമൂഹ സമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നവരാണ്. അവരുടെ വിശേഷങ്ങൾ കൂടുതലായും ആരാധകർക്കായി പങ്കുവെക്കുന്നതും ഇതിൽ കൂടെ തന്നെയാണ്.

ഇപ്പോൾ ഇതാ അക്കൂട്ടത്തിലേക്ക് നടി ഗായത്രി അരുണും ചുവടു വച്ചിരിക്കുകയാണ്. ലൈഫ് സ്റ്റോറീസ് വിത്ത് ഗായത്രി അരുൺ എന്നാണ് ചാനലിന്റെ പേര്. എന്തുകൊണ്ടാണ് താരം ഇത്രയും കാലമായിട്ടും യൂട്യൂബ് ചാനൽ തുടങ്ങാത്തത് എന്നതിന്റെ ഉത്തരം ആയാണ് ഗായത്രി എത്തുന്നത്. നിരവധി പേരാണ് കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *