മുഖത്തെ കരിവാളിപ്പ് പൂർണമായും മാറാൻ ഈ രണ്ടു ചേരുവകൾ മാത്രം മതി….

മുഖസൗന്ദര്യത്തിനായി പലതരത്തിലുള്ള ഉത്പന്നങ്ങൾ ഉപയോഗിച്ച് നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളിൽ കെമിക്കൽ പദാർത്ഥങ്ങൾ ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു പറയുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാൽ മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് പ്രകൃതിദത്തമായ രീതികളാണ് ഏറ്റവും ഉത്തമം.

കാരണങ്ങൾ കൊണ്ടാണ് മുഖത്ത് കരിവാളിപ്പും പാടുകളും മുഖക്കുരുവും എല്ലാം ഉണ്ടാകുന്നത്. ചില ആളുകളിൽ ചുണ്ടിനു ചുറ്റും കാണുന്ന കറുത്ത നിറം സൗന്ദര്യത്തിന് ഭീഷണിയായി മാറുന്നു. മുഖത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ചുണ്ടിനും ചുറ്റും നിറം കുറയുന്നത് പരിഹരിക്കാൻ നല്ലൊരു പൊടികൈയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതിനായി ഒരു ഉരുളക്കിഴങ്ങ് എടുത്ത് അതിൻറെ നീര് മാത്രം എടുക്കുക.

അതിലേക്ക് ഒരല്പം കടലമാവ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് കരിവാളിപ്പുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കണം കുറച്ചു സമയത്തിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. തുടർച്ചയായി കുറച്ചു ദിവസം ഇത് ചെയ്യുകയാണെങ്കിൽ മുഖത്തെ കരിവാളിപ്പ് പൂർണ്ണമായും മാറിക്കിട്ടും. ചുണ്ടുകളിൽ ഉള്ള കറുപ്പ് നിറം പലരും നേരിടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ്.

ചുണ്ടുകളിലെ കരുവാളിപ്പ് മാറ്റി ചുവപ്പു നിറം ലഭിക്കുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. അതിനായി ആദ്യം ചുണ്ടുകൾക്ക് സ്ക്രബ്ബിങ് നൽകണം. ഒരല്പം കാപ്പിപ്പൊടി എടുത്ത് അതിലെ പഞ്ചസാര ചേർത്ത് കുറച്ച് വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അത് ഉപയോഗിച്ച് ചുണ്ടുകൾ സ്ക്രബ്ബ് ചെയ്തുകൊടുക്കുക മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനുള്ള നല്ലൊരു മാർഗ്ഗമാണിത്. കൂടുതൽ വിശദമായി അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.